നാടക കലാകാരന്‍ മരട് ജോസഫ് സിനിമാ ഗായകനാകുന്നു. തൊണ്ണൂറ്റി രണ്ടാം വയസില്‍ സിനിമയ്ക്ക് പിന്നണി പാടുന്നതിന്റെ ത്രില്ലിലാണ് ഈ കലാകാരന്‍.പാട്ടിന്റെ വഴിയിലൂടെ നാടകവേദിയിലെത്തിയ മരട് ജോസഫെന്ന അനുഗ്രഹീത കലാകാരന്‍ സിനിമയ്ക്ക് പിന്നണി പാടുകയാണ്. സഹീര്‍ അലി സംവിധാനം ചെയ്യുന്ന എ ഡ്രമാറ്റിക് ഡെത്ത് എന്ന സിനിമയ്ക്കുവേണ്ടിയാണ് മരട് ജോസഫ് പാടുന്നത്. സിനിമയ്ക്ക് പിന്നണി പാടാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷം.

സങ്കേതങ്ങളും സാങ്കേതിക വിദ്യയും മാറിയെങ്കിലും ഒന്നു പയറ്റി നോക്കാമെന്ന് ഈ തൊണ്ണൂറ്റിരണ്ടുകാരന്‍. അജയ് ജോസഫാണ് സിനിമയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്.