vellappily-02

വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി, എസ് എൻ ട്രസ്റ്റ് സെക്രട്ടറി എന്നീ നിലകളിൽ 25 വർഷം പൂർത്തിയാക്കുന്നതിന്റെ ആഘോഷങ്ങൾക്ക് നാളെ തുടക്കം.ചേർത്തലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രജതജൂബിലി ആഘോഷങ്ങൾ  ഉദ്ഘാടനം ചെയ്യും.

മുഖ്യമന്ത്രി പിണറായി വിജയൻ  അധ്യക്ഷനാകും.

 

വെള്ളാപ്പള്ളി നടേശനാണ് 1996 മുതൽ  എസ്എൻഡിപി യോഗത്തെയും എസ്എൻ ട്രസ്റ്റിനെയും നയിക്കുന്നത്.സ്ഥാനലബ്ധിയുടെ  രജത ജൂബിലിയോടനുബന്ധിച്ച്  വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.  സമുദായ ശാക്തീകരണം, ക്ഷേമ പദ്ധതികൾ എന്നിവയ്ക്കാണ് ജൂബിലി വർഷത്തിൽ മുൻഗണന. ചേർത്തല എസ്എൻ കോളേജിലാണ് ആഘോഷ ചടങ്ങുകൾക്ക്  വേദിയാകുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷനാകും.

 

കേന്ദ്ര മന്ത്രിമാരായ വി മുരളീധരൻ , രാജീവ് ചന്ദ്രശേഖർ, മന്ത്രി പി.പ്രസാദ്,സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ,  KPCC പ്രസിഡൻറ് കെ.സുധാകരൻ ബി.ജെ പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അടക്കമുള്ളവർ ചടങ്ങുകളുടെ ഭാഗമാകും.ശതാഭിഷേകങ്ങളുടെ ഭാഗമായി എസ്എൻഡിപി യോഗവും എസ്എൻ ട്രസ്റ്റും നടപ്പാക്കുന്ന വിവിധ ക്ഷേ പദ്ധതികളുടെ ഉദ്ഘാടനവും നടക്കും.കോവിഡ്മാനദണ്ഡങ്ങൾ  പാലിച്ചുകൊണ്ടാണ് പരിപാടി .എസ് എൻ ഡി പി യോഗം യൂണിയനുകളിലും സ്ഥാപനങ്ങളിലും ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് തിരിതെളിക്കും.