കോഴിക്കോട് കിനാലൂരിലെ വ്യവസായ എസ്റ്റേറ്റില്‍ നിരവധി പദ്ധതികള്‍ ഇതിനു മുന്‍പും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട് . എന്നാല്‍ എയിംസിനായുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടി തുടങ്ങിയതോടെ പ്രതീക്ഷയിലാണ് ഒരു നാട് കിനാലൂര്‍ വ്യവസായ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് വികസന പ്രതീക്ഷകള്‍ ഒരു പാടുണ്ടായിരുന്നു. ഉപഗ്രഹ സിറ്റി, ഫൂട്ട്്വെയര്‍ പാര്‍ക്ക് അങ്ങനെ ഇവിടുത്തുകാര്‍ വികസന പ്രതീക്ഷയിലായിരുന്നു. ഒന്നും സാധ്യമായില്ലെന്നുമാത്രം. ഇപ്പോള്‍ എയിംസിനായി ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചപ്പോള്‍ നാട്ടുകാര്‍ ഒന്നാകെ പ്രതീക്ഷയിലാണ്. വ്യവസായ വകുപ്പില്‍ നിന്ന് 150 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്.
200 ഏക്കര്‍ ഭൂമിയാണ് ആകെ വേണ്ടത്. വെള്ളം , വൈദ്യുതി ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത ഈ പ്രദേശത്ത് ഉറപ്പുവരുത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം വന്നാല്‍ എയിംസിനായുള്ള നിര്‍മാണം വേഗത്തില്‍ നടപ്പാക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്.