ഇടുക്കി ഇരട്ടയാർ ടണൽ സൈറ്റിലെ തുരങ്ക മുഖത്ത് സുരക്ഷ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കണമെന്ന് ആവശ്യം. അടുത്തിടെ രണ്ടു പേരാണ് തുരങ്കത്തിലേക്ക് ചാടി ആത്മഹത്യ ചെയ്തത്. ക്യാമറകൾ ഉൾപ്പടെ സ്ഥാപിച്ച് നിരീക്ഷണം വർധിപ്പിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

 

ഇരട്ടയാർ അണക്കെട്ടിൽനിന്ന് ഇടുക്കി അണക്കെട്ടിലേക്ക് വെള്ളമെത്തിക്കുന്നത് ഈ കൂറ്റൻ തുരങ്കത്തിലൂടെയാണ്. നിലവിൽ തുരങ്ക മുഖത്തിന് ചുറ്റും സംരക്ഷണ ഭിത്തിയുണ്ട്. കൂടാതെ  സുരക്ഷാവേലിയും കെ എസ് ഇ ബി ഡാം സേഫ്ടി വിഭാഗം നിർമിച്ചിട്ടുണ്ട് എന്നാൽ ഇവയെല്ലാം മറികടന്നാണ് അടുത്തിടെ രണ്ട് പേർ തുരങ്കത്തിലേക്ക് ചാടി ആത്മഹത്യ ചെയ്തത്. ഇതിനാൽ മേഖലയിൽ സുരക്ഷ ക്യാമറയും , സംരക്ഷണഭിത്തിക്ക് മുകളിൽ സുരക്ഷ വേലിയും സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആളുകൾ പ്രദേശത്ത് എത്തുന്നുണ്ട്. ഇതും നിരീക്ഷിക്കണമെന്ന് നാട്ടുകാർ പറയുന്നു