കൊച്ചിയിൽ മോഡലുകളുടെ അപകട മരണത്തിൽ ഹോട്ടൽ ഉടമ റോയ് വയലാട്ടിനെ പൊലീസ് ചോദ്യം ചെയ്തു. റോയിയെ ഇതുവരെ വിട്ടയച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങൾ റോയ് ഹാജരാക്കി.
ഉടമ റോയ് വയലാട്ട് രാവിലെ 10 മണിയോടെയാണ് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായത്. സി.സി.ടി.വി.ദൃശ്യങ്ങൾ അടങ്ങുന്ന രണ്ട് ഡി.വി.ആറുകളിൽ ഒന്ന് ഹാജരാക്കി. ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പൊലീസ് റോയിയെ ചോദ്യം ചെയ്തു തുടങ്ങിയത്. അസിസ്റ്റന്റ് കമ്മിഷണർ നിസാമുദ്ദിനും സി ഐ. അനന്ത്‌ലാലും ചേർന്നായിരുന്നു ചോദ്യം ചെയ്യൽ. ദൃശ്യങ്ങളിൽ ദുരൂഹമായി ഒന്നും ഇല്ലെന്ന് പോലീസ് അറിയിച്ചു
അടക്കം മൂന്ന് പേർ കൊല്ലപ്പെട്ട അപകടത്തിനു മൂൻപ് ഡി.ജെ.പാർട്ടി നടന്നത് റോയ് വയലാട്ടിന്റെ ഹോട്ടലിൽ ആയിരുന്നു. ഇവിടത്തെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചെന്ന ആരോപണത്തിലാണ് റോയിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും ഇതുവരെ റോയ് ഹാജരായിരുന്നില്ല. തുടർന്ന് കഴിഞ്ഞ ദിവസം നിയമപരമായി നോട്ടീസ് നൽകി വിളിപ്പിക്കുകയായിരുന്നു. മരിച്ച മോഡൽ അൻസി കബീറിന്റെ കുടുംബവും പൊലീസ് സ്റ്റേഷനിൽ എത്തി