ലോകം ഇതവരെ കണ്ടിട്ടില്ലാത്ത ഒരു സാഹചര്യത്തിലാണ് കോവിഡ് 19 നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നത്. മനുഷ്യർ വീടിനുള്ളിൽ മാത്രമായി ഒതുങ്ങി. ഇത് ഏറ്റവും കൂടുതൽ ബാധിച്ച ഒരു വിഭാഗം കുട്ടികാണ്. 18 മാസം സ്കൂളുകൾ അടഞ്ഞുകിടക്കുകയായിരുന്നു. പക്ഷെ ഈ കാത്തിരിപ്പിനൊക്കെ വിരാമമിട്ട് സ്കൂളുകൾ തുറക്കുകയാണ്. സന്തോഷവും ആശങ്കയുമൊക്കെ ഒരു പോലെ തോന്നാവുന്ന ഈ അവസരത്തിൽ കുട്ടികളെ കാത്തിരിക്കുന്ന അധ്യാപകരുടെ മനസ്സിൽ എന്തൊക്കെയാണെന്ന് അറിയാം, ടീച്ചർ റെഡി.