ഭക്തിസാന്ദ്രമായി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദേവിയുടെ പുഷ്പരഥോൽസവം. രാത്രി എട്ടു മണിയോടെയായിരുന്നു രഥാരോഹണ ചടങ്ങുകൾ നടന്നത്.
മഹാനവമി നാളിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ പ്രധാന ചടങ്ങാണ് രഥാരോഹണം. സന്ധ്യാ ദീപാരാധനയ്ക്ക് ശേഷമാണ് രഥോൽസവ ചടങ്ങുകൾ ആരംഭിച്ചത്. എട്ടുമണിയോടെ ക്ഷേത്ര മതിലിനകത്തു പുഷ്പാലംകൃതമായ രഥത്തിലേറ്റി ദേവീവിഗ്രഹം എഴുന്നള്ളിച്ചു.
രഥോൽസവ ചടങ്ങുകൾക്ക് മുഖ്യതന്ത്രി ഡോ. കെ.രാമചന്ദ്ര അഡിഗ മുഖ്യകാർമികത്വം വഹിച്ചു. രഥംവലി പൂർത്തിയാക്കി സരസ്വതീ മണ്ഡപത്തിലെ പൂജയ്ക്കുശേഷം ദേവിയെ തിരികെ ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചു.