drama

സിനിമാതിരക്കിനിടയിലും തന്നെ താനാക്കിയ നാടകവും നാടന്‍പാട്ടുകളും നെടുമുടിവേണു ഒരിക്കലും കൈവിട്ടില്ല. കാവാലം നാരായണപ്പണിക്കരുടെ നാടകക്കളരയിലേക്കുള്ള മടക്കയാത്രകള്‍ പതിവാക്കിയിരുന്നു അദ്ദേഹം. അഭിനയത്തോടൊപ്പം ഈണവും താളവും പകര്‍ന്നുനല്‍കിയ നാടകം അവസാനശ്വാസംവരെ അദ്ദേഹം ജീവിതത്തിന്റെ ഭാഗമാക്കി.

അവനവന്‍ കടമ്പയിലെ പാട്ടുപരിഷയായിരുന്നു നെടുമുടിവേണു. പാട്ടുപരിഷയും ആട്ടപ്പണ്ടാരവും തമ്മിലുള്ള സംഭാഷത്തിലൂടെ അവനവന്‍തന്നെ കടമ്പകള്‍ തീര്‍ക്കുന്ന വലിയ ദര്‍ശനംകൂടിയുണ്ട് ഈ നാടകത്തിന്

ഫാസില്‍ സംവിധാനം ചെയ്ത് വേണുനായകനായ വിചാരണ എന്ന നാടകം കാലവാലം കാണാനിടയായതാണ് വഴിത്തിരിവായത്. വിധികര്‍ത്താവായി എത്തിയ അദ്ദേഹം മികച്ച നടനെയും സംവിധായകനെയും തന്റെ നാടകക്കളരിയിലേക്ക് ക്ഷണിച്ചു. താളവും നൃത്തവും പ്രത്യേക വേഷവിധാനങ്ങളും തുറന്നവേദിയും ഒക്കെച്ചേര്‍ന്ന തനത് നാടക ശൈലി വേണുവിലെ സകലകലകളെയും ഉണര്‍ത്തി.

ദൈവത്താര്‍ എന്ന നാടകത്തിലെ കോലംകണിയാനെ അടുത്തകാലത്തും വേണു അവതരിപ്പിച്ചു. അവനവന്‍ കടമ്പ, ദൈവത്താര്‍,കരിംകുട്ടി തുടങ്ങിയ നാടകങ്ങള്‍ ആ നടത്ത് ശക്തമായ അടിത്തറയായി. വിദ്യാഭ്യാസകാലത്ത് തന്നെ കലാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന അദ്ദേഹം സ്കൂള്‍ യുവജനോല്‍സവങ്ങളില്‍ ഘടം , സമൂഹഗാനം തുടങ്ങിയയ്ക്കൊക്കെ സമ്മാനം നേടിയിരുന്നു. വേണുവിന്റെ മറ്റൊരുമേഖലയായിരുന്നു നാടന്‍ പാട്ട്

നാടന്‍പാട്ടുമാത്രമല്ല കവിതകളും ഏറെ പ്രിയം ദൂരദര്‍ശനിലെ ശാസ്ത്രപരിപാടിയുടെ അവതാരകനായി വന്നു നെടുമുടിവേണു.അദ്ദേഹം തയാറാക്കിയ കൈരളി വിലാസം ലോഡ്ജ് എന്ന പരമ്പര ഏറെ ശ്രദ്ധനേടിയിരുന്നു.അങ്ങനെ കലയുടെ സകലമേഖലകളിലും കയ്യൊപ്പ് ചാര്‍ത്തിയാണ് ഈ നെടുമുടിക്കാരന്‍ യാത്രയാകുന്നത്