covid

TAGS

കോവിഡ് നഷ്ടപരിഹാര വിതരണത്തിന് മുന്നോടിയായി കോവിഡ് ബാധിച്ച് മരിച്ചവരുടെ മരണ സര്‍ട്ടിഫിക്കറ്റിനും പരാതികളുളളവര്‍ക്കും നാളെ മുതല്‍ അപേക്ഷ നല്‍കാമെന്ന് ആരോഗ്യവകുപ്പ്. ഇ-ഹെല്‍ത്ത് കോവിഡ് 19 ഡെത്ത് ഇന്‍ഫോ പോര്‍ട്ടല്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്.  ഓണ്‍ലൈനായി അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് പി.എച്ച്.സി. വഴിയോ അക്ഷയ സെന്റര്‍ വഴിയോ  അപേക്ഷിക്കാം. 

covid19.kerala.gov.in/deathinfo എന്ന ലിങ്കില്‍ കയറിയാണ് അപക്ഷിക്കേണ്ടത്.  തദ്ദേശ സ്ഥാപനത്തില്‍ നിന്ന് ലഭിച്ച മരണ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി അപ് ലോഡ് ചെയ്യണം. ആരോഗ്യ വകുപ്പില്‍ നിന്നും കിട്ടിയ ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റ് നമ്പരും സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും നല്‍കണം. 

വിജയകരമായി സമര്‍പ്പിച്ചവരുടെ മൊബൈല്‍ നമ്പരില്‍ അപേക്ഷാ നമ്പര്‍ ലഭിക്കും. മുപ്പത് ദിവസത്തിനകം അപേക്ഷയില്‍ തീരുമാനമുണ്ടാകും. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം അമ്പതിനായിരം രൂപയാണ് നഷ്ടപരിഹാരം. കോവിഡ് പോസിററീവായി മുപ്പത് ദിവസത്തിനുളളിലെ മരണങ്ങള്‍ കോവിഡ് മരണമായി കണക്കാക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം. സര്‍ക്കാരിന്റെ ഒൗദ്യോഗിക കോവിഡ് മരണ ലിസ്ററില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാനും https://covid19.kerala.gov.in/deathinfo എന്ന വെബ്സൈററില്‍ സംവിധാനമുണ്ട്. ഇല്ലെങ്കില്‍ അപ്പീല്‍ റിക്വസ്റ്റില്‍ ക്ലിക്ക് ചെയ്യുക. 

മൊബൈല്‍ നമ്പരും ആവശ്യമായ വിവരങ്ങളും നല്കുക, തദ്ദേശ സ്ഥാപനത്തിന്റെ മരണ റജിസ്‌ട്രേഷന്‍ കീ നമ്പര്‍ ടൈപ്പ് ചെയ്ത് മരണ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി അപ് ലോഡ് ചെയ്യണം. മരണ സര്‍ട്ടിഫിക്കറ്റിലെ ഇടതുവശത്ത് മുകളില്‍ ആദ്യം കാണുന്നതാണ് കീ നമ്പര്‍.വിജയകരമായി സമര്‍പ്പിച്ച അപേക്ഷ  മരണം സ്ഥിരീകരിച്ച ആശുപത്രിയിലേക്കും തുടര്‍ന്ന് അംഗീകാരത്തിനായി ജില്ലാ കോവിഡ് മരണ നിര്‍ണയ സമിതിക്കും  അയക്കും. കോവിഡ് മരണ നിര്‍ണയ സമിതി  അംഗീകാരത്തിന് ശേഷം പുതിയ സര്‍ട്ടിഫിക്കറ്റ് നല്‍കും. അപ്പീല്‍ റിക്വസ്റ്റില്‍ ക്ലിക്ക് ചെയ്ത് ചെക്ക് യുവര്‍ റിക്വസ്റ്റ് സ്റ്റാറ്റസില്‍ കയറിയാല്‍ നല്‍കിയ അപേക്ഷയുടെ സ്ഥിതിയറിയാവുന്നതാണ്. മരണ ദിവസവും അപേക്ഷാ നമ്പരോ അല്ലെങ്കില്‍ മുമ്പ് നല്‍കിയ അപേക്ഷകന്റെ മൊബൈല്‍ നമ്പരോ നിര്‍ബന്ധമായും നല്‍കണം.