കഴിഞ്ഞ ഒന്നര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നിലമ്പൂര്‍ –ഷൊര്‍ണൂര്‍ റൂട്ടില്‍ പകല്‍ സമയത്ത് ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചു. നിലമ്പൂര്‍... കോട്ടയം എക്സ്പ്രസിന് വിവിധ റയില്‍വേ സ്റ്റേഷനുകളില്‍ ആവേശകരമായ വരവേല്‍പാണ് ലഭിച്ചത്.

കോവിഡ് ആശങ്കക്കിടെ 2020 മാര്‍ച്ച് 23ന് പകല്‍ സര്‍വീസ് അവസാനിപ്പിച്ച റൂട്ടിലാണ് വീണ്ടും ചൂളംവിളി. ആദ്യ ഒാട്ടത്തില്‍ തന്നെ യാത്രക്കാരും നിറയെ എത്തി.

നേരത്തെ 14 പാസഞ്ചര്‍ ട്രെയിനുകളാണ് റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്നത്. ആദ്യ ലോക് ഡൗണിനു ശേഷം മറ്റു പാതകളിലെല്ലാം സ്പെഷ്യല്‍ ട്രെയിനുകളായി പാസഞ്ചറുകള്‍ സര്‍വീസ് നടത്തിയപ്പോഴും നിലമ്പൂര്‍ റൂട്ടിനെ മാത്രം തഴയുകയായിരുന്നു. പകല്‍ സമയത്ത് കൂടുതല്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ നിലമ്പൂര്‍...ഷൊര്‍ണൂര്‍ റയില്‍വേക്ക് ആവശ്യത്തിന് ജീവനക്കാരില്ലെന്ന ആക്ഷേപവുമുണ്ട്.