ബാലുശ്ശേരി: നിലത്ത് പാകിയ ടൈലുകൾ ശബ്ദത്തോടെ പൊട്ടിത്തെറിച്ചെന്നു വീട്ടുകാർ. കിനാലൂർ ഏർവാടിമുക്കിലെ കുറ്റിക്കണ്ടി ഷിനോദിന്റെ വീട്ടിലെ ഡൈനിങ് ഹാളിൽ നിലത്ത് പാകിയ ടൈലുകളാണ് രാത്രി പൊട്ടിച്ചിതറിയത്. പരിഭ്രാന്തരായ വീട്ടുകാർ ഉടൻ തന്നെ പുറത്തിറങ്ങി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് വീട്ടിൽ പ്രാഥമിക പരിശോധന നടത്തി. പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം.കുട്ടിക്കൃഷ്ണൻ സ്ഥലം സന്ദർശിച്ചു. ജിയോളജി അധികൃതരെ വീട്ടുകാർ വിവരം അറിയിച്ചിട്ടുണ്ട്. പ്രവാസ ജീവിതത്തിലെ സമ്പാദ്യം ഉപയോഗിച്ചാണ് ഷിനോദ് വീട് നിർമിച്ചത്.