കോവിഡ് കാലത്തെ ലോക്ഡൗണിന് പിന്നാലെ കൊച്ചിയില്‍ തുടക്കമിട്ട ക്ളൗഡ് കിച്ചന്‍ ഹിറ്റാക്കി യുവസംരംഭക. സിനിമ സംവിധായകന്‍ ബി.ഉണ്ണിക്കൃഷ്ണന്റെ മകളായ ദുര്‍ഗ ഉണ്ണികൃഷ്ണനാണ് ഈ യുവസംരംഭക. നാടന്‍ വിഭവങ്ങളില്‍ പൂര്‍ണമായി ശ്രദ്ധ പതിപ്പിച്ചാണ് ദുര്‍ഗ സ്വന്തം സംരംഭം വിജയിപ്പിച്ചെടുത്തത്.
ദുര്‍ഗയുടെ ഒാറം ക്ളൗഡ് കിച്ചനാണ് കൊച്ചിയിലെ പുതിയ രുചി. കൊച്ചി ഇളംകുളത്തെ അടുക്കളയില്‍നിന്ന് ഒാണ്‍ലൈന്‍ ഫുഡ‍് ഡെലിവറി ആപുകള്‍ വഴി എട്ടുമാസം മുന്‍പാണ് ക്ളൗഡ് കിച്ചന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. പരിചിതമായ ഒട്ടേറെ നാടന്‍ വിഭവങ്ങള്‍ക്ക് പുറമെ അങ്ങനെ ആട്ടിറച്ചി കാന്താരിയും ഇടിയപ്പം കൊഞ്ച് നിറച്ചതും സിറിയന്‍ ബീഫ് വരട്ടിയതും അടക്കം അവതരിപ്പിച്ചതോടെ ഒാറം ക്ളൗഡ് കിച്ചന്‍ ഹിറ്റായി.
എം.ബി.എ പൂര്‍ത്തിയാക്കി ജോലി നേടിയതിന് പിന്നാലെ അത് രാജിവച്ചാണ് ദുര്‍ഗ സ്വയം സംരംഭകയായത്. കോവിഡ് കാലത്ത് അങ്ങനെ ഈ പ്രീമിയം കിച്ചന് ദുര്‍ഗ തുടക്കമിടുമ്പോള്‍ പതിനൊന്നുപേര്‍ക്ക് ജോലിയും നല്‍കി.
നല്ല നാടന്‍ പ്രീമിയം വിഭവങ്ങള്‍ കലര്‍പ്പില്ലാതെ തയാറാക്കി വാഴയിലയില്‍ പൊതിഞ്ഞ് ചൂടാറാതെ വീടുകളില്‍ എത്തിച്ചതോടെ ഒാണ്‍ലൈന്‍ ഒാര്‍ഡറുകളും കൂടി. ക്ളൗഡ് കിച്ചനില്‍ ദുര്‍ഗയുടെ പാര്‍ട്നറായി സുഹൃത്ത് സന്ദീപുമുണ്ട്. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ഷെഫ് ആയിരുന്ന റജിമോനാണ് ക്ളൗഡ് കിച്ചനില്‍ ഭക്ഷണം ഒരുക്കുന്നത്.
സ്വന്തം മസാലക്കൂട്ടുകളൊരുക്കിയതോടെയാണ് ക്ളൗഡ് കിച്ചന്റെ രുചി ഒാണ്‍ലൈനില്‍ ഹിറ്റായത്. കോവിഡ് കാലത്ത് കാലിടറാതെ തുടങ്ങിയ സംരംഭം ലോക്ഡൗണ്‍ ഇളവുകളിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി വിപുലീകരിക്കുകയാണ് ദുര്‍ഗ.