goodswb

നിലമ്പൂര്‍–ഷൊര്‍ണൂര്‍  പാതയെ ലാഭത്തിലാക്കാന്‍ സഹായിക്കുമെന്ന്  പ്രതീക്ഷിച്ച ഗുഡ്സ് ട്രെയിനുകള്‍ ഒാടുന്ന കാര്യത്തില്‍  തീരുമാനം അനിശ്ചിതമായി നീളുകയാണ്.  പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രം സര്‍വീസ് നടത്തുന്നത് നഷ്ടമാണന്ന കാരണം പറഞ്ഞാണ് റൂട്ടിലെ സ്റ്റേഷനുകളില്‍ ഗൂഡ്സ് ട്രെയിനുകള്‍ക്ക് വേണ്ട സൗകര്യം ഒരുക്കിയത്.  ഗുഡ്സ് ട്രെയിന്‍ ഒാടുന്നതിന് ചില ദുരൂഹകേന്ദ്രങ്ങള്‍ തടസം നില്‍ക്കുന്നുവെന്നാണ് സൂചന. 

നിലമ്പൂര്‍ പാതയെ ലാഭകരമാക്കുന്നതിന്‍റെ ഭാഗമായി റയിsല്‍വേ തന്നെ മുന്‍കയ്യെടുത്ത് ഒട്ടേറെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. വാഗണ്‍ എത്തുബോള്‍ ഇറക്കാനായി ഗോഡൗണ്‍ സജ്ജമാക്കിയിട്ടുണ്ട്. ലോറികള്‍ക്ക് വരാനായി വല്ലപ്പുഴയില്‍ നിന്ന് പ്രത്യേക റോഡ് റയില്‍വേ നിര്‍മിച്ചു. സിമന്‍റുമായി ഒരു ഗുഡ്സ് ട്രെയിന്‍ മാത്രമാണ് ഇതു വരെ എത്തിയത്.  ഇറക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ തമ്മില്‍ തര്‍ക്കമുണ്ടെന്ന ഇല്ലാത്ത കാരണം 

പറഞ്ഞാണ് ഗുഡ്സ് ട്രെയിനിന്‍റെ വരവ് മുടക്കിയിരിക്കുന്നത്.ഷൊര്‍ണൂര്‍... നിലമ്പൂര്‍ റൂട്ടില്‍ ഗുഡ്സ് ട്രെയിനുകള്‍ ഒാടുന്നത് തടയാന്‍ ബോധപൂര്‍വം ചില നീക്കങ്ങള്‍ നടക്കുന്നുവെന്ന് ആരോപണവുമുണ്ട്.ഗുഡ്സ് ട്രെയിന്‍ ഒാടിയാല്‍ അത് മലയോരത്തെ വ്യാപാരമേഖലയ്ക്ക് ഗുണം ചെയ്യും. തമിഴ്നാട്ടിലെ ഗൂഡല്ലൂര്‍ ഭാഗങ്ങളിലേക്കുളള ചരക്കുനീക്കവും എളുപ്പമാകും.