പാലാ ബിഷപ്പ് ഉയർത്തിയ നാർക്കോട്ടിക് ജിഹാദ് ആരോപണം വലിയ രാഷ്ട്രീയ–സാമുദായിക വിവാദമാണ് ഉണ്ടാക്കിയത്. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഉയർന്ന ഒരു ചോദ്യവും വിഷയത്തിൽ എന്തുെകാണ്ടാണ് ക്രിസ്ത്യൻ പെൺകുട്ടികൾ സജീവമായി പ്രതികരിക്കാഞ്ഞത് എന്നായിരുന്നു. ഈ വാദത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് നേതാവ് കൂടിയായ താര ടോജോ അലക്സ്. ഫെയ്സ്ബുക്കിലൂടെയാണ് ഈ ചോദ്യങ്ങൾക്ക് താരയുടെ മറുപടി.

‘കേരളത്തിൽ ഏറ്റവും കൂടുതൽ സാമ്പത്തിക സ്വയംപര്യാപ്തതയുള്ളവരാണ് ക്രിസ്ത്യൻ പെൺകുട്ടികൾ. അവർക്കിഷ്ടപ്പെട്ട പുരുഷൻ, അതിപ്പോ ആരായാലും എവിടെയായാലും ഇപ്പോഴായാലും അവർ ചിലപ്പോ സ്നേഹിക്കും വിവാഹം കഴിക്കും. ഇനി വിവാഹം ചെയ്യാതെ ജീവിക്കുന്നതാണ് അഭികാമ്യം എന്ന് തോന്നിയാൽ അങ്ങനെ ചെയ്യും.കാരണം അവർ ആത്മാഭിമാനത്തോടെ, സ്വതബോധത്തോടെ  അധ്വാനിച്ചു ജീവിക്കാൻ പഠിച്ചവർ ആണ്. അത് കൊണ്ട് നാട്ടിലെ സമാധാനം കെടുത്താൻ ശാഖയിലും മേടയിലും ഇരുന്ന് വർഗ്ഗീയ വിഷം വിളമ്പുന്ന ചിലരുടെയും കുത്തിതിരുപ്പ് യൂട്യുബർമാരുടെയും കമന്റ് ജീവികളുടെയും കിറിക്ക് നോക്കി ഇരുന്ന് മറുപടി നൽകേണ്ട ആവശ്യവും സമയവും അവർക്കുണ്ടാകില്ല.അവർക്കൊക്കെ ഇഷ്ട്ടം പോലെ ജോലിയുണ്ട്.’ താര  കുറിച്ചു.

കുറിപ്പ് വായിക്കാം:

ലൗ - നാർക്കോട്ടിക് ജിഹാദ് പരാമർശങ്ങആളോട്. ക്രിസ്ത്യാനി പെൺകുട്ടികൾ പ്രതികരിക്കാത്തത് എന്തേ എന്ന് അലമുറയിടുന്നവരോട്:

കേരളത്തിൽ ഏറ്റവും കൂടുതൽ സാമ്പത്തിക സ്വയംപര്യാപ്തതയുള്ളവരാണ്  ക്രിസ്ത്യൻ പെൺകുട്ടികൾ. മികച്ച വിദ്യാഭ്യാസം ലഭിക്കുന്നതിനാൽ നല്ലരു ശതമാനം സ്ത്രീകൾ ഡോക്ടർ ആയും, നഴ്സ് ആയും ടീച്ചർ ആയും എൻജിനീയർ ആയും സാമുഹ്യ സേവകരായും  നമ്മുടെ രാജ്യത്തും വിദേശത്തും സ്വന്തം കാലിൽ നിൽക്കുന്നുണ്ട്. 

നന്നായി അധ്വാനിച്ചു ജോലി ചെയ്തു ജീവിക്കുന്ന കേരളത്തിലെ ഏറ്റവും മിടുക്കരായ സ്ത്രീ സമൂഹമാണ് ക്രിസ്ത്യൻ കമ്മ്യൂണിറ്റിയിൽ ഉള്ളത്.  അവർക്കിഷ്ടപ്പെട്ട പുരുഷൻ, അതിപ്പോ ആരായാലും എവിടെയായാലും ഇപ്പോഴായാലും അവർ ചിലപ്പോ സ്നേഹിക്കും വിവാഹം കഴിക്കും. ഇനി വിവാഹം ചെയ്യാതെ ജീവിക്കുന്നതാണ് അഭികാമ്യം എന്ന് തോന്നിയാൽ അങ്ങനെ ചെയ്യും.

കാരണം അവർ ആത്മാഭിമാനത്തോടെ, സ്വതബോധത്തോടെ  അധ്വാനിച്ചു ജീവിക്കാൻ പഠിച്ചവർ ആണ്. അത് കൊണ്ട് നാട്ടിലെ സമാധാനം കെടുത്താൻ ശാഖയിലും മേടയിലും ഇരുന്ന് വർഗ്ഗീയ വിഷം വിളമ്പുന്ന ചിലരുടെയും കുത്തിതിരുപ്പ് യൂട്യുബർമാരുടെയും കമന്റ് ജീവികളുടെയും കിറിക്ക് നോക്കി ഇരുന്ന് മറുപടി നൽകേണ്ട ആവശ്യവും സമയവും അവർക്കുണ്ടാകില്ല.അവർക്കൊക്കെ ഇഷ്ട്ടം പോലെ ജോലിയുണ്ട്.