എം.എസ്.എഫ് നേതാക്കള്‍ക്കെതിരായ ഹരിതയുടെ പരാതിയില്‍ മൊഴിയെടുക്കുന്നത് വനിത കമ്മീഷന്‍ നീട്ടി. കോഴിക്കോട് ജില്ലയിലെ സിറ്റിങ് നിപ കാരണം ഒാണ്‍ലൈന്‍ വഴിയാക്കിയതോടെയാണിത് മൊഴിയെടുപ്പ് അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിയത്.
ഹരിത വിവാദം വീണ്ടും ചര്‍ച്ച ചെയ്യാനിരിക്കെ മുസ്ലീംലീഗിനും ഇത് ആശ്വാസമാകും
ലൈംഗികമായ അധിക്ഷേപിച്ച എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഒാഗസ്റ്റ് ആദ്യവാരമാണ് ഹരിതവനിത കമ്മീഷനെ സമീപിച്ചത്. ജില്ലാ സിറ്റിങ്ങില്‍ മൊഴിയെടുക്കുമെന്നായിരുന്നു കമ്മീഷനില്‍ നിന്ന് ലഭിച്ച മറുപടി. മലപ്പുറത്തെ സിറ്റിങ്ങിലേക്ക് വിളിച്ചെങ്കിലും എത്തിച്ചേരാന്‍ ബുദ്ധിമുട്ടുണ്ടെന്നും കോഴിക്കോട് പങ്കെടുക്കാമെന്നും നേതാക്കള്‍ അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി കോഴിക്കോട്ട് ഒാണ്‍ലൈനായി സിറ്റിങ് നടക്കുന്നുണ്ടെങ്കിലും ഹരിതക്കാരെ വിളിച്ചിട്ടില്ല. നിപ കാരണമാണ് നേരിട്ട് വരാഞ്ഞതെന്നും, പരാതിയില്‍ ഒപ്പിട്ട മുഴുവന്‍ പേരുടേയും മൊഴിയെടുക്കാനുള്ളതിനാല്‍ ഒാണ്‍ലൈന്‍ പ്രായോഗികമല്ലെന്നുമാണ് കമ്മീഷന്റ വിശദീകരണം. മറ്റേതെങ്കിലും ജില്ലയില്‍ എത്താന്‍ തയാറാണന്ന് അറിയിച്ചാല്‍ അവിടെ സൗകര്യമൊരുക്കാമെന്നും കമ്മീഷന്‍ പറയുന്നു. വിവാദം വീണ്ടും ചര്‍ച്ച ചെയ്യുമെന്ന് നേതാക്കള്‍ വ്യക്തമാക്കിയതോടെ കമ്മീഷന്‍ നടപടി നീളുന്നത് ലീഗിനും ആശ്വാസമാണ്. അതേസമയം ഹരിതക്കെതിരെ നടപടിയില്‍ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങളില്ലെന്ന് പി.െക.കുഞ്ഞാലിക്കുട്ടി.
ആര്‍ക്കും നീതി നിഷേധിക്കുന്ന പാര്‍ട്ടിയല്ല മുസ്ലീംലീഗെന്നായിരുന്നു എം.കെ മുനീറിന്റ പ്രതികരണം 26ന് ചേരുന്നപ്രവര്‍ത്തക സമിതിയോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷമായിരിക്കും ഹരിത മുന്‍ നേതാക്കളുമായി ലീഗ് നേതൃത്വം തര്‍ച്ച നടത്തുക