അഞ്ചുവർഷം കൊണ്ട് അഞ്ചുലക്ഷം വീടുകൾ നിർമിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലൈഫ് പദ്ധതിയിലൂടെ നൂറുദിനം കൊണ്ട് നിർമിച്ച 12,067 വീടുകളുടെ താക്കോൽദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പദ്ധതിപ്രകാരം നെയ്യാറ്റിൻകരയിൽ വിദ്യ–അജി ദമ്പതികൾക്ക് വച്ച വീടിന്റെ താക്കോൽദാനം മന്ത്രി എം.വി.ഗോവിന്ദൻ നേരിട്ടെത്തി നിർവഹിച്ചു.
ഭവനരഹിതരില്ലാത്ത കേരളം യാഥാർഥ്യമാക്കാൻ ചരിത്രത്തിലെ സമാനതകളില്ലാത്ത പാർപ്പിട പദ്ധതിയായ ലൈഫിന് കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ നൂറുദിന കർമപദ്ധതിയുടെ ഭാഗമായി 10000 വീട് നൽകാനായിരുന്നു പദ്ധതിയെങ്കിലും 2067 വീടുകൾ കൂടി അധികമായി നിർമിക്കാൻ കഴിഞ്ഞെന്നും സംസ്ഥാനതലത്തിൽ താക്കോൽദാനം നിർവഹിച്ച് മുഖ്യമന്ത്രി പറഞ്ഞു. നെയ്യാറ്റിൻകര വെടിവച്ചാൻകോവിലിൽ വിദ്യ-അജി ദമ്പതികൾക്കുള്ള വീടിന്റെ താക്കോൽദാനം മന്ത്രി എം.വി.ഗോവിന്ദൻ നിർവഹിച്ചു.
88,000 വീടുകൾ കൂടി ഈ വർഷം പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു.