attappadi-elephant
പാലക്കാട് അട്ടപ്പാടി തേക്കുവട്ട ഭാഗത്ത് കാട്ടാനയുടെ പരാക്രമം. കഴിഞ്ഞദിവസം രാത്രിയില്‍ റോഡിലൂടെ പാഞ്ഞ കാട്ടാന ജീപ്പില്‍ സഞ്ചരിച്ചിരുന്നവര്‍ക്ക് നേരെ പാഞ്ഞത് ആശങ്കയ്ക്കിടയാക്കി. ഡ്രൈവര്‍ വേഗത്തില്‍ വാഹനം പിന്നിലേക്ക് എടുത്തതിനാല്‍ അപകടം ഒഴിവാക്കി. ചില വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. പട്രോളിങിനിടെ വനം പൊലീസ് ഉദ്യോഗസ്ഥര്‍ സ‍ഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയും അതിവേഗത്തില്‍ കാട്ടാന ഓടി അടുക്കുകയായിരുന്നു. വിഡിയോ കാണാം.