vellapalli-bday

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എൺപത്തിനാലാം പിറന്നാൾ ദിനത്തില്‍ആശംസാ പ്രവാഹം. കണിച്ചുകുളങ്ങരയിലെ വസതിയിൽ നടന്ന ആഘോഷ ചടങ്ങിൽ വെള്ളാപ്പള്ളി പിറന്നാൾ കേക്ക് മുറിച്ചു. ശതാഭിഷേകത്തോടനുബന്ധിച്ച് ഒരുവർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

1937 സെപ്‌തംബർ 10ന് ജനിച്ച വെള്ളാപ്പള്ളി നടേശൻ, പിറന്നാൾ ആഘോഷിക്കുന്നത് ജൻമക്ഷത്രമായ ചിങ്ങമാസത്തിലെ വിശാഖത്തിലാണ്. ആയിരം പൂർണചന്ദ്രന്മാരെ ദർശിച്ചതിന്റെ നിറവിൽ ഇത്തവണ ശതാഭിഷേകം. യോഗം ജനറൽ സെക്രട്ടറി, എസ് എൻ ട്രസ്റ്റ് സെക്രട്ടറി എന്നീ പദവികൾ വഹിച്ചതിൻ്റെ 25 വർഷം പൂർത്തിയാക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. കണിച്ചുകുളങ്ങരയിലെ വസതിയിൽ നടന്ന ആഘോഷങ്ങളിൽ രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ വെള്ളാപ്പള്ളിക്ക് ആശംസയുമായി എത്തി.

കോവിഡ് സാഹചര്യത്തിൽ ആഘോഷങ്ങൾ ലളിതമായിരുന്നു. മൂന്നു ദിവസം മുൻപ് ആരംഭിച്ച പൂജകൾ ഇന്ന് രാവിലെ സമാപിച്ചു ശതാഭിഷേകത്തിൻ്റെ ഭാഗമായി ഒരു വർഷം നീണ്ട് നിൽക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും തുടക്കമായി.