മിഠായിത്തെരുവിന് സമീപത്തെ തീപിടിത്തത്തെക്കുറിച്ച് കോര്‍പറേഷന്‍ അന്വേഷണം നടത്തുമെന്ന് മേയര്‍ ബീന ഫിലിപ്പ് മനോരമ ന്യൂസിനോട്. നിയമംലംഘിച്ച് പ്രവര്‍ത്തിക്കുന്ന കച്ചവടസ്ഥാപനങ്ങളെ കണ്ടെത്താന്‍ സ്ക്വാഡ് രൂപീകരിക്കും. കോര്‍പറേഷനില്‍ ഇലക്ട്രിക് വിങ് സ്ഥാപിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മേയര്‍ അറിയിച്ചു. മിഥില ബാലന്‍റെ റിപ്പോര്‍ട്ട്