അറുന്നൂറ് മൊബൈല്‍ ഫോണുകള്‍ കൊണ്ട് മമ്മൂട്ടി ചിത്രം തീർത്ത് ഡാവിൻചി സുരേഷ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ എഴുപതാം ജന്‍മദിനം പ്രമാണിച്ചാണ് ചിത്രം തയ്യാറാക്കിയത്. 

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ചിത്രം ഒരുക്കാന്‍ വേണ്ടിവന്നത് 600 മൊബൈല്‍ ഫോണുകളും ആറായിരം മൊബൈല്‍ ആക്സസറീസും. ചിത്രകാരന്‍ ഡാവിഞ്ചി സുരേഷാണ് ഇത് ഒരുക്കിയത്. ഇരുപതടി വലിപ്പമുണ്ട്. കൊടുങ്ങല്ലൂര്‍ ദര്‍ബാര്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് ഇത് ഒരുക്കിയത്. പത്തു മണിക്കൂറെടുത്തു ഇത് പൂര്‍ത്തിയാക്കാന്‍. നിറങ്ങളുടെ ലഭ്യതയായിരുന്നു പ്രശ്നം.  പൌച്ചുകളും, സ്ക്രീൻ ഗാഡ്, ഡാറ്റാ കേബിളും എന്തിന്, ഇയര്‍ഫോണും ചാര്‍ജര്‍ വരെ ചിത്രമാക്കാന്‍ ഉള്‍പ്പെടുത്തി.  

മമ്മൂട്ടി ആരാധകനായ എം ടെല്‍ അനസിന്‍റെ ആഗ്രഹപ്രകാരം ജന്മദിന സമ്മാനമായാണ് ഈ ചിത്രം ചെയ്തത്. ചിത്രകലയിലെ നൂറു മീഡിയങ്ങള്‍ ഉന്നമിട്ട് ചെയ്യുന്ന എഴുപത്തി അഞ്ചാമത്തെ മീഡിയമാണ് മൊബൈല്‍ ഫോണ്‍.