ദേശീയപാതയ്ക്കൊപ്പം യാത്രാത്തിരക്കുള്ള എംസി റോഡിലെ കാലടിപ്പാലം കുപ്പിക്കഴുത്താവുന്നു. പാലത്തിലെ കുഴികള്‍ നാട്ടുകാര്‍ക്കു മാത്രമല്ല ദീര്‍ഘദൂര യാത്രക്കാര്‍ക്കും ദുരിതമായി. അറ്റകുറ്റപ്പണി ആവശ്യപ്പെട്ട് നാട്ടുകാര്‍ സമരം തുടങ്ങി.  

വിള്ളലും ബലക്ഷയവും വേറെ. പാലത്തിലെ കുഴിയടക്കാനും നടപടിയില്ലാതായതോടെ നീണ്ട ഗതാഗതക്കുരുക്കും പതിവായി. പത്തുവര്‍ഷത്തിലധികമായി കാലടി ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ്. ഇതിന് പരിഹാരം തേടിയാണ് നാട്ടുകാര്‍ സമരം തുടങ്ങിയിരിക്കുന്നത്. ജനകീയ കൂട്ടായ്മ പാലത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. സമാന്തരപാലം നിര്‍മാണവും, പഴയപാലത്തിന്റെ അറ്റകുറ്റപ്പണിയും അടിയന്തിരമായി നടത്തണമെന്നാവശ്യപ്പെട്ട് കാലടി സെന്റ് ജോര്‍ജ് പള്ളി വികാരി ഉപവാസ സമരവും നടത്തി.

മന്ത്രിമാരടക്കമുള്ളവര്‍ക്ക് നിവേദനങ്ങള്‍ നല്‍കി മടുത്തതോടെയാണ് നാട്ടുകാര്‍ സമരവുമായി രംഗത്തിറങ്ങിയത്.