തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കുന്നതിനായി തലസ്ഥാനം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം സജീവമാക്കി അദാനി ഗ്രൂപ്പ്. സംസ്ഥാന സര്‍ക്കാരിന്‍റെ എതിര്‍പ്പും നിയമപോരാട്ടവും തുടരുന്നെങ്കിലും ഒക്ടോബറോടെ വിമാനത്താവളം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ അദാനി ഗ്രൂപ്പിന് കൈമാറിയേക്കും.
അന്‍പതുവര്‍ഷത്തേക്കുള്ള വിമാനത്താവള നടത്തിപ്പ് സ്വന്തമാക്കിയ അദാനിഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുക്കാനുള്ള നടപടികളിലേക്ക് കടന്നു. വിമാനത്താവളത്തിന്‍റെ ആസ്തികളുടെ കണക്കെടുപ്പ് അദാനിഗ്രൂപ്പ് പൂര്‍ത്തിയാക്കി. വിമാനത്താവളത്തിന്‍റെ നടത്തിപ്പ് ഒക്ടോബര്‍ 18ന് അദാനി ഏറ്റെടുക്കാനാണ് സാധ്യത. ഇതിനുള്ള ധാരണപാത്രം ജനുവരിയില്‍ കേന്ദ്രവ്യോമയാന മന്ത്രിലായവും അദാനി ഗ്രൂപ്പും ഒപ്പിട്ടിരുന്നു. നടത്തിപ്പ് കൈമാറുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അദാനിയുമായി സ്റ്റേറ്റ് സപ്പോര്‍ട്ട് എഗ്രിമെന്‍് കൈമാറണം. വെള്ളവും വൈദ്യുതിയും ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതിനുള്ള ഉറപ്പാണ ഈ കരാര്‍. പുതിയ ടെര്‍മിനല്‍ നിര്‍മിക്കാനുള്ള ഭൂമിയും ഏറ്റെടുത്തു അദാനി ഗ്രൂപ്പിന് സര്‍ക്കാര്‍ കൈമാറണം. എന്നാല്‍ വിമാനത്താവള കൈമാറ്റത്തിന് നയപരമായി എതിരായതിനാല്‍ സംസ്ഥാനം കരാര്‍ ഒപ്പിടുന്നത് വൈകിപ്പിക്കും.കോടതിയില്‍ കേസ് നിലനില്‍ക്കുന്നു എന്ന ന്യായം പറഞ്ഞ് കൈമാറ്റം നീട്ടികൊണ്ട് പോകാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. എന്നാല്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള വിമാനാത്താവളെ കൈമാറുന്നതിന് സംസ്ഥാനത്തിന്‍റെ എതിര്‍പ്പ് തിരിച്ചടിയാവില്ലെന്നാണ് വ്യോമയാന മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്താലും കസ്റ്റംസും ഇമിഗ്രേഷനും എയര്‍ ട്രോഫിക് മാനേജ്മെന്‍റും എല്ലാം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലായിരിക്കും