നിര്‍ധന രോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് പദ്ധതിയുമായി കോതമംഗലം മാര്‍ത്തോമ ചെറിയപള്ളി. വിവിധ ആശുപത്രികളുമായി സഹകരിച്ച് ഒരു വര്‍ഷം അയ്യായിരം ഡയാലിസിസ് നടത്താനാണ് തീരുമാനം.
ജീവരക്ഷയ്ക്കുള്ള ഡയാലിസിസ് നിര്‍ധന രോഗികള്‍ക്ക് ഉറപ്പാക്കുകയാണ് കോതമംഗലം മാര്‍ത്തോമ ചെറിയപള്ളി. ചരിത്രപ്രസിദ്ധമായ കന്നി ഇരുപത് തിരുനാളിനോട് അനുബന്ധിച്ചാണ് പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഒരു വര്‍ഷംകൊണ്ട് അയ്യായിരം ഡയാലിസിസ് ആണ് ലക്ഷ്യം. കോതമംഗലം, പെരുമ്പാവൂര്‍, അടിമാലി എന്നിവിടങ്ങളിലെ ആശുപത്രികളുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതി വരും വര്‍ഷങ്ങളിലും തുടരും.
കേരള ബാങ്കിന്റെ സി.എസ്.ആര്‍ ഫണ്ട് ചികില്‍സാ പദ്ധതിക്ക് ചെലവാക്കുന്നകാര്യം പരിഗണിക്കുമെന്ന് ഉദ്ഘാടകനായ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു.