kovalam

 

കോവളം തീരത്ത് മൊട്ടിട്ട പ്രണയത്തിന് വിവാഹസാഫല്യം. ലണ്ടന്‍കാരി മിരാൻഡയും കോവളം സ്വദേശി അരുണ്‍ ചന്ദ്രനുമാണ് പുതു ജീവിതത്തിലേയ്ക്ക് ചുവടുവച്ചത്. മൂന്നരമാസം പ്രായമുളള മകന്‍ സായി വിവാഹത്തിന് സാക്ഷിയായി. 

 

ജീവിതസഖിയായ മിരാന്‍ഡയെ അരുണങ്ങനെ ഒൗദ്യോഗികമായി കൂടെക്കൂട്ടി. കുഞ്ഞു സായി അച്ഛന്റേയും അമ്മയുടേയും മിന്നുകെട്ട് കൗതുകത്തോടെ കണ്ടു. കോവിഡില്‍ ലോകം ലോക്കായപ്പോഴാണ് കോവളം തീരത്ത് അരുണിന്റേയും മിമിയെന്നു വിളിക്കുന്ന മിരാന്‍ഡയുടേയും പ്രണയം പൂത്തത്. ലണ്ടനിൽ സ്വകാര്യ സംരംഭക ആയ മിരാൻഡ 2020 മാർച്ചിൽ ആണ് കോവളത്ത് എത്തുന്നത്. മിരാന്‍ഡ ഒാമനിച്ചു വളര്‍ത്തിയ നായക്കുട്ടിയായിരുന്നു ഇവര്‍ക്കിടയിലെ ഹംസം. നായ്ക്കുട്ടി ഒരു ദിവസം പുറത്തേക്ക് ഓടിയപ്പോള്‍ സമീപവാസിയായ അരുണാണ് തിരികെയെത്തിച്ചത്. പരിചയം പ്രണയമായി. ഇവര്‍ക്കൊരു മകനും പിറന്നു. ഇവിടുത്തെ ആചാരമനുസരിച്ച് വിവാഹ ചടങ്ങ് നടത്തണമെന്ന ആഗ്രഹത്തിലായിരുന്നു ആവാടുതുറ ക്ഷേത്രത്തിലെ താലികെട്ട്.  

 

അരുണിന്റെ ബന്ധുക്കളും മിമിയുടെ സുഹൃത്തുക്കളും സാക്ഷികളായി. കോവിഡ് വ്യാപനം കുറയുമ്പോള്‍ ലണ്ടനിലേയ്ക്ക് മടങ്ങണമെന്നാണ് ഇരുവരുടേയും മോഹം.