തിരുവോണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ കായവറുത്ത വിപണി സജീവമാകുന്നു. ലോക്ഡൗണ്‍ ഇളവില്‍ കൂടുതല്‍ വില്‍പ്പന പ്രതീക്ഷിക്കുകയാണ് കോഴിക്കോട്ടെ കച്ചവടക്കാര്

കോവിഡും ലോക്ഡൗണും ഇല്ലാത്ത ഒാണക്കാലത്തെ കായവറുത്ത വിപണി ഇങ്ങനെയായിരുന്നു. 50 വര്‍ഷമായി ഉണ്ണി നമ്പ്യാര്‍ കായവറുത്തത് ഉണ്ടാക്കുന്നു.  കഴിഞ്ഞ ഒാണക്കാലത്ത് കച്ചവടം നന്നേകുറവ്. എന്നാല്‍ ലോക്ഡൗണില്‍ ഇളവ് കിട്ടി കടകളെല്ലാം തുറന്നതോടെ ഇത്തവണ തിരക്കുണ്ട്

ഒാണസദ്യക്കായുളള ശര്‍ക്കര ഉപ്പേരി, വറുത്തുപ്പേരി എന്നിവയാണ് കൂടുതല്‍ ഉണ്ടാക്കുന്നത്. തിരുവോണത്തിനോടടുത്ത് ആവശ്യക്കാര്‍ കൂടും. ശര്‍ക്കര ഉപ്പേരിക്ക് കിലോക്ക് 380 രൂപയും വറുത്തുപ്പേരിക്ക് 360 രൂപയുമാണ് വില. ഇത്തവണയും കഴിഞ്ഞ ഒാണക്കാലത്തിനു സമാനമായി പൊതുപരിപാടികള്‍ ഒന്നും ഇല്ല.എന്നാലും ഹോട്ടലുകള്‍ സദ്യ പാഴ്സലായി നല്‍കും. ഇങ്ങനെയും കായവറുത്തതിന് വില്‍പന ഉണ്ടാകുമെന്നാണ് കച്ചവടക്കാര്‍ പ്രതീക്ഷിക്കുന്നത്