praveendcc

കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ. പ്രവീണ്‍കുമാര്‍ കോഴിക്കോട് ഡി.സി.സി പ്രസിഡന്റായേക്കും. ജില്ലയില്‍ നിന്നുള്ള എം.പിമാര്‍ മുന്നോട്ടുവച്ച പേര്, കെ.പി.സി.സി നേതൃത്വും ഹൈക്കമാന്‍ഡും അംഗീകരിച്ചതായായാണ് സൂചന. കെ സുധാകരന്‍ ആരുടേയും പേര് നിര്‍ദേശിക്കാതിരുന്നതും പ്രവീണിന് അനുകൂലമായി. 

െഎ ഗ്രൂപ്പ് എന്‍ സുബ്രമഹ്ണ്യന്റേയും എ ഗ്രൂപ്പ് ബാലകൃഷ്ണന്‍ കിടാവിന്റേയും പേരുകളാണ് അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. ജില്ലയില്‍ നിന്നുള്ള എം.പിമാരായ കെ.മുരളീധരനും എം.കെ രാഘവനും പ്രവീണ്‍കുമാറിന്റ പേരും മുന്നോട്ടുവച്ചു. ഈ മൂന്നുപേരുകളുമാണ് ഹൈക്കമാന്‍‍ഡിന് സമര്‍പ്പിച്ച ചുരുക്കപ്പട്ടികയില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് എ.െഎ.സി.സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയില്‍ പ്രവീണിനെ തന്നെ അധ്യക്ഷനാക്കണമെന്ന് എം.പിമാര്‍‌ ആവര്‍ത്തിച്ചു.  കെ.പി.സി.സി പ്രസിഡന്റും ഇത് അംഗീകരിച്ചതോടെയാണ് പ്രവീണിന് നറുക്കുവീണതെന്നാണ് സൂചന. കെ.പി.സി.സി വര്‍ക്കിങ് പ്രസി‍ഡന്റ് ടി സിദ്ദിഖിനും കെ.പി.സി.സി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന മുല്ലപ്പള്ളിക്കും പ്രവീണ്‍ വരുന്നതിനോട് എതിര്‍പ്പില്ല. കെ സുധാകരന്‍ സ്വന്തം നിലയ്ക്ക് ആരുടേയും പേര് നിര്‍ദേശിക്കാതിരുന്നതും പ്രവീണിന് അനുകൂലമായെന്നാണ് നിഗമനം.

ഏറെക്കാലമായി എ ഗ്രൂപ്പിന് അവകാശപ്പെട്ടതാണ് ഡി.സി.സി അധ്യക്ഷസ്ഥാനമെങ്കിലും ഇത്തവണ പ്രധാന പേരുകളൊന്നും നിര്‍ദേശിക്കാനില്ലായിരുന്നു. നിര്‍ദേശിച്ച പേരാകട്ടെ ബാലുശേരിയിലെ തോല്‍വിയുടെ പേരില്‍ ആരോപണ വിധേയനായ ആളിന്റേതും. െഎ ഗ്രൂപ്പിന്റ ഭാഗമാണെങ്കിലും ഗ്രൂപ്പിന് അതീതനെന്ന നിലയിലായിരിക്കും പ്രവീണിന്റ വരവ്.