തന്നെ ബാധിച്ച അപൂര്‍വ ജനിതക രോഗത്തിന് മരുന്നെത്തും എന്ന പ്രതീക്ഷയിലാണ് ആലപ്പുഴയിലെ മരിയ എന്ന പതിനാറുകാരി. എഫ്.ഒ.പി എന്ന ജനിതകരോഗമാണ് മരിയയ്ക്ക്. എസ്എസ്എല്‍സി പരീക്ഷ പാസായ മരിയ രോഗത്തിന്‍റെ വേദനകള്‍ക്കിടയിലും തുടര്‍ന്ന് പഠിക്കണമെന്ന ആഗ്രഹത്തിലാണ്.
ഇത് മരിയ. ആലപ്പുഴ മുല്ലാത്ത് വാര്‍ഡ് കരുവേലിക്കകം ഓസ്വാള്‍ഡിന്‍റെയും ജസിയുടെയും ഏകമകള്‍. ഏഴുവര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് മരിയ ജനിച്ചത്. മൂന്നുമാസം മുന്‍പുവരെ സൈക്കള്‍ ചവിട്ടുകയും പുറത്തൊക്കെ നടക്കുകയും ചെയ്യുമായിരുന്നു. ഇപ്പോള്‍ വേദനകടിച്ചമര്‍ത്തി വീട്ടിനുള്ളില്‍തന്നെ. അപൂര്‍വമായ എഫ്ഒപി എന്ന ജനിതകരോഗമാണ് മരിയയ്ക്ക് ചെറുപ്പത്തില്‍ ചമ്രംപടഞ്ഞിരിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. നടക്കുന്നതും ഓടുന്നതും സാവധാനത്തിലായിരുന്നു. രണ്ടുവര്‍ഷം മുന്‍പാണ് രോഗം കൂടുതല്‍കഠിനമാകാന്‍ തുടങ്ങിയത്.
എഫ്ഒപി രോഗത്തിന് മരുന്നില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അമേരിക്കയില്‍ പരീക്ഷണങ്ങള്‍ നടക്കുന്നുണ്ട്. പെയിന്റിങ്ങ് ജോലിക്കാരനാണ് പിതാവ് ഓസ്വാള്‍ഡ്. പത്താംക്ലാസ് ഭേദപ്പെട്ട നിലയില്‍ പാസായിമരിയ തുടര്‍ന്നു പഠിക്കണമെന്ന ആഗ്രഹത്തിലാണ്. ഈ രോഗത്തിന് മരുന്നു ലഭ്യമാകുമെന്നും അതുവഴി മരിയയുടെ ജിവിതം സാധാരണ പോലെയാകുമെന്നുമുള്ള പ്രതീക്ഷയിലാണ് കുടുബം.
അക്കൗണ്ട് വിവരങ്ങള്‍
OSWALD T.P
Ac. no – 41002200064075
SYNDICATE BANK
IFSE -SYNB0004100