mammootty-bjp-pic

അഭിനയജീവിതത്തിൽ അൻപതുവർഷം പൂർത്തിയാക്കുന്ന മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് ആദരിച്ച് സംസ്ഥാന ബിജെപി ഘടകം. വീട്ടിലെത്തിയ ബിജെപി നേതാക്കൾ അദ്ദേഹത്തെ െപാന്നാട അണിയിച്ചു. ‘അഭിനയജീവിതത്തിൽ അൻപതുവർഷം പൂർത്തിയാക്കുന്ന മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് ആദരിച്ചു’. സുരേന്ദ്രൻ ചിത്രം പങ്കുവച്ച് ഫെയ്സ്ബുക്കിൽ കുറിച്ചു. രാഷ്ട്രീയ–സാംസ്കാരിക രംഗത്തുള്ളവർ ആഘോഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും കോവിഡ് സമയത്ത് പണം ചെലവാക്കി ഒരു ആഘോഷം തനിക്കുവേണ്ട എന്ന മാതൃകാ നിലപാടാണ് മമ്മൂട്ടി സ്വീകരിച്ചത്. 

തന്റെ പേരിലുള്ള ആഘോഷം കോവിഡ് കാലത്ത് ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോടും അദ്ദേഹം അപേക്ഷിച്ചിരുന്നു. മമ്മൂട്ടിയുടെ സിനിമാജീവിതത്തിന്റെ സുവര്‍ണജൂബിലി ആഘോഷം വിപുലമായി നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് താരത്തിന്റെ ഇടപെടല്‍. ഒാഗസ്റ്റ് 6–നാണ് മമ്മൂട്ടിയുടെ സിനിമാപ്രവേശത്തിന്റെ അൻപതു വർഷം പൂർത്തിയായത്.