school-reopening

സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പും വിദഗ്ധ സമിതിയും ആലോചിച്ച് തീരുമാനമെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍.  കോവിഡ് കേസുകള്‍ ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ ഉടന്‍ ക്ളാസ് തുടങ്ങാനാവില്ല എന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ അഭിപ്രായം. പരീക്ഷണ അടിസ്ഥാനത്തില്‍ ഏതാനും ക്ളാസുകള്‍ തുടങ്ങിയാല്‍ പോലും കര്‍ശന മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്ത‌േണ്ടിവരുമെന്നും വിദ്യാഭ്യാസ വകുപ്പ് പറയുന്നു.

സ്്കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ  നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ വകുപ്പ്് ഇപ്പോഴും തയ്യാറാക്കിയിട്ടില്ല. ആരോഗ്യവകുപ്പ്  കോവിഡ് വിദഗ്ധ സമിതി എന്നിവരുമായി ആലോചിച്ച് നിര്‍ദേശങ്ങള്‍ സര്‍ക്കാരിന ്സമര്‍പ്പിക്കനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ആലോചിക്കുന്നത്. സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. കുട്ടികളിലെ വാക്സീന്‍ പരീക്ഷണം  തുടങ്ങിയിട്ടുമില്ല. ഇതാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനുള്ള ഏറ്റവും വലിയ തടസമായി നില്‍ക്കുന്നത്. പല വിദേശരാജ്യങ്ങളിലും ഒന്നു മുതല്‍ ഏഴു വരെ ക്്ളാസുകളാണ് പരീക്ഷണ അടിസ്ഥാനത്തില്‍ തുറന്നത്. ആ രാജ്യങ്ങളിലെല്ലാം കുട്ടികളെ സ്്കൂളില്‍ വിടണോ എന്ന തീരുമാനം രക്ഷിതാക്കള്‍ക്ക് വിട്ടിരുന്നു. ഏറ്റവും ചെറിയ കുട്ടികള്‍ക്ക് രോഗം വരാന്‍ സാധ്യത കുറവാണെന്ന വിലയിരുത്തലിലാണ് യൂറോപ്പില്‍ ഈ രീതി പിന്തുടര്‍ന്നത്.  എന്നാല്‍ പലരാജ്യങ്ങളിലും പിന്നീട് സ്്കൂളുകള്‍ അടച്ചിടേണ്ടിവന്നു. 

കേരളം നേരിടുന്ന മറ്റൊരു പ്രശ്നം വീടുകളിലെ മുതിര്‍ന്ന പൗരന്‍മാരുടെ സാന്നിധ്യമാണ്. അവരെയും കുട്ടികളെയും വീടുകള്‍ക്കുള്ളില്‍ വേര്‍തിരിച്ച് നിറുത്തുക എളുപ്പമാവില്ല. പൊതു യാത്രാസൗകര്യങ്ങള്‍ എത്രസുരക്ഷിതമാണെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഇതെല്ലാം വിശദമായി ചര്ച്ചചെയ്ത ശേഷമെ തീരുമാനമെടുക്കൂ എന്നാണ് പൊതു വിദ്യാഭ്യാസ വകുപ്പ് പറയുന്നത്