സമീപത്തെ ക്വാറി കാരണം നരകിക്കുകയാണ് ഓട്ടിസം ബാധിച്ച പത്ത് വയസുകാരന്‍. പത്തനംതിട്ട ജില്ലയിലെ എഴുമറ്റൂര്‍ സ്വദേശിയായ അതുലാണ് ചോര്‍ന്നൊലിക്കുന്ന ഒരു ഷെഡ്ഡില്‍ കഴിഞ്ഞു കൂടുന്നത് .
അതുല്‍ രാജിന്‍റെ വീട്ടിലേക്കുള്ള വഴി കടന്നാല്‍ കാണുന്നത് ടാര്‍പാളില്‍ മേഞ്ഞ ഒരു ഷെഡ്. ഇവിടെയാണ് അതുലും മാതാപിതാക്കളും സഹോദരനും അമ്മയുടെ പിതാവും കഴിയുന്നത്. സമീപത്തെ ക്വാറിയിലെ സ്ഫോടനം കേള്‍ക്കുമ്പോള്‍ ഹൃദയം നിലച്ച അവസ്ഥയാകുമെന്ന് മാതാപിതാക്കള്‍ പറയുന്നു.
അടുത്തിലെ മൂന്ന് സെന്‍റ് ഭൂമി അനുവദിച്ചു കിട്ടി. പക്ഷേ വീടായിട്ടില്ല. ആശുപത്രിയില്‍ പോക്ക് അടക്കമുള്ള കാര്യങ്ങള്‍ക്ക് വഴിയും പ്രശ്നമാണ്. ചികില്‍സയ്ക്കും വലിയ തുക വേണം. അതുലിന്‍റെ കാര്യങ്ങള്‍ നോക്കേണ്ടതില്‍ അച്ഛനും അമ്മയ്ക്കും ഒരു ജോലിക്കും പോകാന്‍ കഴിയാത്ത സാഹചര്യമാണ്.