പിള്ളേരോണം ഒഴിവാക്കാതെ തിരുവല്ല തലവടി പൈതൃക ആചാര സംരക്ഷണ സമിതി. നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ കുട്ടികളുടെ എണ്ണം പരിമിതമാക്കിയായിരുന്നു പിള്ളേരോണം ആഘോഷിച്ചത്.
ഇങ്ങനെയായിരുന്നില്ല മുന്‍ വര്‍ഷങ്ങളില്‍ ഓണത്തിന്‍റെ വരവറിയിച്ചുള്ള പിള്ളേരോണത്തിന്‍റെ ആഘോഷം. പൂവിട്ടും ഓണമെത്തിയില്ലെങ്കിലും ഓണക്കളികളും ഉണ്ടാവും. നിയന്ത്രണങ്ങള്‍ കാരണം ആളെ ചുരുക്കി. പെരുമഴ കാരണം വീടിനകത്തായി ആഘോഷം. വിഭവങ്ങള്‍ കുറയ്ക്കാതെ വിഭവസമൃദ്ധമായ സദ്യയുമൊരുക്കി.
കര്‍ക്കിടക മാസത്തിലെ തിരുവോണത്തിനാണ് പിള്ളേരോണം ആഘോഷിക്കുന്നത്. പിള്ളേരോണം കഴിഞ്ഞാല്‍ ഇരുപത്തിയേഴാം ദിവസമാണ് തിരുവോണം. ഈ വര്‍ഷം കര്‍ക്കിടകത്തിലെ അത്തത്തിന് പൂവിട്ടാലേ തിരുവോണത്തിന് പത്താംദിനമാകൂ.