Specials-HD-Thumb-Jack-Fruit-Seed

TAGS

ചക്കക്കുരുവിന് എന്താണ് വില? ചക്കക്കുരുവിന് വില കിട്ടുമോ എന്ന് തിരിച്ചുചോദിക്കേണ്ട. ക്വിന്റലിന് 2500 രൂപ നല്‍കി മേടിക്കാന്‍ ആളുണ്ട് ഇങ്ങ് വയനാട്ടില്‍. ഇവര്‍ ഈ ചക്കക്കുരു കൊണ്ട് എന്ത് ചെയ്യുന്നുവെന്ന് കാണാം.

വയനാട് നടവലിലെ ജാക്ക്ഫ്രൂട്ട് ഡവലപ്മെന്റ് ആന്‍ഡ് പ്രോസസിങ് സൊസൈറ്റിയാണ് കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള വീടുകളിലെ ചക്കക്കുരു നെല്ലിനേക്കാള്‍ വില നല്‍കി ശേഖരിച്ച്, സംസ്കരിച്ച്, പൊടിച്ച്, പാക്കറ്റുകളിലാക്കി നല്ല ഒന്നാംതരം പായസം മിക്സാക്കുന്നത്. മുന്നണിയിലും പിന്നണിയിലുമെല്ലാം വനിതകള്‍. 

ചക്കപ്പഴമെടുത്ത ശേഷം വലിച്ചെറിഞ്ഞു കളയുന്നത് നല്ല വെളുത്തപൊന്നാണെന്നും തങ്ങള്‍ നല്ലവിലയ്ക്ക് വാങ്ങിക്കാമെന്നും നടവയലിലെ സൊസൈറ്റിക്കാര്‍ നാട്ടിലാകെ അറിയിച്ചപ്പോള്‍, തിരുവനന്തപുരത്തുനിന്നുവരെ ചക്കക്കുരു പാഴ്സലായി വയനാട്ടിലെത്തി.  എഴുപത്തയ്യായിരം രൂപയുടെ ചക്കക്കുരു വരെ വിറ്റവരുണ്ട്. കേരള കാര്‍ഷിക സര്‍വകലാശാല സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് നല്‍കുന്ന പ്രത്യേക ഗ്രാന്റും പരിശീലനവും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. പാക്കറ്റുകളിലാക്കിയ ചക്കക്കുരു പായസം ഉടന്‍ വിപണിയിലെത്തും. ചക്കുക്കുരു കൊണ്ട് മറ്റ് ഉല്‍പന്നങ്ങളും ഇവിടെ തയാറാകുന്നു. വീട്ടില്‍ പാഴാക്കിക്കളയുന്ന ചക്കക്കുരുവുണ്ടെങ്കില്‍ വയനാട്ടിലേക്ക് വരാം, ഈ വനിതാ കൂട്ടായ്മയ്ക്ക് വില്‍ക്കാം, കൈനിറയെ പണവുമായി മടങ്ങാം