ചെറുപ്രായത്തില്‍തന്നെ നിരവധി ഈണങ്ങള്‍ക്ക് ജീവന്‍ നല്‍കിയിരിക്കുകയാണ് വയനാട് കമ്മനയിലെ ഒരു കുട്ടി സംഗീതജ്ഞന്‍. അന്‍പതിലധികം പാട്ടുകള്‍ക്കാണ് അതുല്‍.കെ.വിനോദ് സ്വന്തമായി ഈണമിട്ടത്. നിരവധി ആല്‍ബങ്ങള്‍ക്കും സംഗീതം നല്‍കി.
ഒന്നാം ക്ലാസില്‍ തുടങ്ങിയതാണ് വാദ്യോപകരണങ്ങളോടുള്ള കമ്പം. സംഗീതാധ്യാപകനായ അച്ഛന്റെ ഉപകരണങ്ങള്‍ തൊട്ടും തലോടിയും അതുല്‍ വളര്‍ന്നു. കലോല്‍സവങ്ങളില്‍ നിരവധി തവണ പുരസ്കാരങ്ങള്‍ നേടി. കഴിഞ്ഞയാഴ്ച്ച പത്താംക്ലാസില്‍ മികച്ച വിജയം നേടിയ അതുല്‍ ഇതിനോടകം അന്‍പത് പാട്ടുകള്‍ സ്വന്തമായി ഒരുക്കി.
വീടിനോട് ചേര്‍ന്ന് അച്ഛന്‍ നിര്‍മിച്ച റെക്കോര്‍ഡിങ് സ്റ്റുഡിയോയിലാണ് അതുലിന സംഗീതം ചിട്ടപ്പെടുത്തുന്നത്. മിക്സിങ്ങും എഡിറ്റിങ്ങുമെല്ലാം തനിച്ച്. എ.ആര്‍.റഹ്മാന്‍ ആണ് ഇഷ്ടസംഗീജ്ഞന്‍. റഹ്മാന്റെ കീഴില്‍ സംഗീതം അഭ്യസിച്ച് ഒരുമിച്ച് പാട്ട് ചെയ്യണമെന്നാണ് ആഗ്രഹം. അതിനുള്ള കഠിന ശ്രമത്തിലാണ് വയനാട് കമ്മനയിലെ ഈ കുട്ടി സംഗീതജ്ഞന്‍.