ആരോഗ്യത്തിന് സൈക്കിള്‍ സവാരിയെന്ന സന്ദേശവുമായി കൊച്ചിയില്‍ നിന്ന് മൂന്നാറിലേക്കും തിരിച്ചു ഒരു സൈക്കിള്‍ സവാരി. സൈക്കിള്‍ ടീം കൊച്ചിയുടെ നേതൃത്വത്തിലാണ് മണ്‍സൂണ്‍ റൈഡെന്ന പേരില്‍ യാത്ര സംഘടിപ്പിച്ചത്.
കൊച്ചിയില്‍ നിന്ന് മഴ നനഞ്ഞ് മൂന്നാറിന്‍റെ തണുപ്പിലേക്ക് ഒരു സൈക്കിള്‍ യാത്ര. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയടക്കം 12 പേരാണ് മൂന്നാറിലേക്കും തിരിച്ചും ഇരുന്നൂറ്റമ്പത് കിലോമീറ്ററോളം സൈക്കിള്‍ ചവിട്ടിയത്. ആരോഗ്യത്തിന് അനുദിന സൈക്കിള്‍ സവാരി എന്ന സന്ദേശവുമായായിരുന്നു ഇവരുടെ യാത്ര
വെള്ളിയാഴ്ച കൊച്ചിയില്‍ നിന്ന് പുറപ്പെട്ട സംഘം ഞായറാഴ്ച വൈകിട്ടാണ് തിരികെയെത്തിയത്. ടിജെ വിനോദ് എംഎല്‍എയുടെ നേതൃത്വത്തില്‍ ഇവര്‍ക്ക് വരവേല്‍പ് ഒരുക്കിയിരുന്നു. സൈക്കിളിങ് പ്രോല്‍സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇവര്‍ നൈറ്റ് റൈഡുകളും മണ്‍സൂണ്‍ റൈഡുകളും സംഘടിപ്പിക്കുന്നുണ്ട്