rannibridgefollow

പത്തനംതിട്ട റാന്നി പാലത്തിന്റെ ബാക്കിയുള്ള ജോലികള്‍ കിഫ്ബി ഏറ്റെടുത്തു. സ്ഥലമേറ്റെടുപ്പ് വേഗത്തില്‍ പൂര്‍ത്തായിക്കുമെന്നു എം.എല്‍.എ പ്രമോദ് നാരായണന്‍ പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ റാന്നി പാലത്തിന്റെ പണി അവസാനിപ്പിച്ചെന്ന് കഴിഞ്ഞ ദിവസം മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

റാന്നിയിലെ ഗതാഗത കുരുക്ക് അഴിക്കുന്നതിനായിട്ടുള്ള ബ്ലോക്ക്പടി - രാമപുരം ബൈപാസിന്റെ ഭാഗമായാണ് പുതിയ പാലം പണിയുന്നത്. രണ്ടര വര്‍ഷം മുന്‍പ് ആരംഭിച്ച ജോലികള്‍ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു. നിര്‍മാണ സാമഗ്രികള്‍ കരാറുകാരന്‍ നീക്കുകയും ചെയ്തു. സ്ഥലം എംഎല്‍എ പ്രമോദ് നാരയണന്‍ വിഷയം പൊതുമാരമത്ത് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ച മുഹമ്മദ് റിയാസ് പണി കിഫ്ബിെയ ഏല്‍പ്പിച്ചെന്ന് അറിയിച്ചു.

പൊതുമാരമത്ത് വകുപ്പ് നേരിട്ടായിരുന്നു പാലം പണിതത്. അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കാന്‍ കഴിയാത്തതായിരുന്നു പാലം പണി പൂര്‍ത്തിയാക്കുന്നതിനുള്ള പ്രധാന തടസം.