കല്ലായി പുഴയിലെ കയ്യേറ്റങ്ങള്‍ കണ്ടെത്താന്‍ വീണ്ടും സര്‍വേ. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് സര്‍വേ തുടങ്ങിയത്. സര്‍വേ നടപടികള്‍ വീണ്ടും വൈകിയാല്‍ കോടതിയെ സമീപിക്കുമെന്ന് കല്ലായി പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. 

കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടെ കല്ലായി പുഴയിലെ കയ്യേറ്റങ്ങള്‍ കണ്ടെത്താന്‍ നാലു സര്‍വേകളാണ് നടന്നത്. ഒാരോ സര്‍വേ നടക്കുമ്പോഴും കയ്യേറ്റക്കാര്‍  വീണ്ടും വീണ്ടു കോടതിയെ സമീപിച്ച് സര്‍വേ നടത്തണമെന്ന് ആവശ്യപ്പെടുകയാണ്. കോടതി വീണ്ടുംസര്‍വേക്കായി ഉത്തരവിടും. ഇങ്ങനെയുള്ള ഒരു  ഉത്തരവിനെ തുടര്‍ന്നാണ് ഇപ്പോഴത്തെ സര്‍വേ. നേരത്തെ നടത്തിയ സര്‍വേകളില്‍ 46 പേര്‍ 23.5 ഏക്കര്‍ ഭൂമി കൈയേറിയതായി കണ്ടെത്തിയിരുന്നു. കൈയേറ്റ ഭൂമി മനസിലാക്കാന്‍ ജണ്ടകെട്ടുകയും ചെയ്തു. 12 പേരുടെ കൈവശമുള്ള ഭൂമിയിലാണ് സര്‍വേ നടക്കുന്നത്.എന്നാല്‍ കൈയേറ്റക്കാര്‍ സര്‍വേ നടത്തണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കുന്നത് നടപടികള്‍ വൈകിപ്പിക്കാനാണെന്ന് കല്ലായിപ്പുഴ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു

റവന്യൂ വിഭാഗം ഈ സര്‍വേ റിപ്പോര്‍ട്ട്  ഒരു മാസത്തിനകം സര്‍ക്കാറിന് സമര്‍പ്പിക്കും.