ഇടുക്കിയിലെ മഹാശിലായുഗ കാലത്തെ ശേഷിപ്പുകൾ സംരക്ഷണമില്ലാതെ നശിക്കുന്നു. ചിന്നക്കനാല്‍ പഞ്ചായത്തിലെ മുട്ടുകാട് മുനിയറകുന്ന് ഇപ്പോള്‍ ഭൂമാഫിയയുടെ താവളമാണ്.  

ഒട്ടേറെ ചരിത്ര പ്രാധാന്യമുള്ള മുനിയറക്കുന്നിലെ കാഴ്ച്ചയാണിത്. വീരക്കല്ലുകളും മുനിയറകളും തകര്‍ത്ത നിലയിലാണ്. മദ്യപസംഘത്തിന്റെ ശേഷിപ്പായി മാറി ഇവിടം. മുന്‍പ് ഒട്ടേറെ സന്ദര്‍ശകര്‍ ഇവിടെ എത്തിയിരുന്നു. എന്നാല്‍ ലോക്ഡൗണില്‍ സഞ്ചാരികളുടെ വരവ് നിലച്ചതോടെയാണ് ഭൂമാഫിയയും സാമൂഹ്യവിരുദ്ധരും ഇവിടെ പിടിമുറുക്കിയത്.

മുനിയറകള്‍ പുരാവസ്തുവകുപ്പ് ഏറ്റെടുത്ത് 213 ഏക്കറോളം വരുന്ന സ്ഥലം വേലി കെട്ടി സംരക്ഷിക്കണമെന്നാണ് ആവശ്യം. ടൂറിസം സാധ്യത പ്രയോജനപ്പെടുത്തിയാല്‍ ഇവിടുത്തെ വികസനത്തിനും വഴി തെളിയും