അഫ്ഗാൻ ജയിലിൽ കഴിയുന്ന നിമിഷ ഫാത്തിമയെ വെടിവെച്ച് കൊല്ലണമെന്നും നിമിഷയുടെ അമ്മയുടെ കണ്ണീർ കണ്ട് ലോകം സന്തോഷിക്കുകയാണെന്നും പറഞ്ഞ അവതാരകന്റെ മൈക്ക് പിടിച്ചുവാങ്ങി നിമിഷയുടെ അമ്മ. വ്യൂ പോയിന്റ് എന്ന യൂട്യൂബ് ചാനൽ ആണ് നിമിഷയുടെ അമ്മയുടെ അഭിമുഖം നടത്താനായി വീട്ടിലെത്തിയത്.
സൈനികന്റെ അമ്മയാണെന്ന് പറഞ്ഞ് അഭിമാനിക്കുന്നതിന് പകരം തീവ്രവാദിനിയുടെ അമ്മയാണ് എന്ന് പറഞ്ഞ് മകളെ നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നാണ് അമ്മയെ ഇരുത്തി അവതാരകൻ പറഞ്ഞത്്. ഇതിൽ പ്രകോപിതയായ ബിന്ദു മൈക്ക് പിടിച്ചുവാങ്ങി. ക്യാമറ തട്ടിമാറ്റുന്നു. ഇതിന്റെ വിഡിയോ ഇപ്പോൾ വൈറലാണ്.
വിഡിയോ കാണാം: