ചലച്ചിത്ര സംവിധായകനും നിര്‍മാതാവും ഫൊട്ടോഗ്രാഫറുമായിരുന്ന ആന്റണി ഈസ്റ്റ്മാന്‍ തൃശൂരില്‍ അന്തരിച്ചു. എഴുപത്തിയഞ്ചു വയസായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. സംസ്കാരം പിന്നീട്. ഇരിങ്ങാലക്കുട തുമ്പൂര്‍ സ്വദേശിയാണ്. കൊച്ചിയില്‍ ഈസ്റ്റ്മാന്‍ എന്ന പേരില്‍ സ്റ്റുഡിയോ നടത്തിയിരുന്നു. വയല്‍, ഇണയെത്തേടി, അമ്പട ഞാനേ തുടങ്ങി ആറു സിനിമകള്‍ സംവിധാനം ചെയ്തു. തിരക്കഥാകൃത്ത് ജോണ്‍പോള്‍, സംഗീതസംവിധായകന്‍ ജോണ്‍സണ്‍, നടി  സില്‍ക് സ്മിത എന്നിവരുടെ അരങ്ങേറ്റം ആന്റണി ഈസ്റ്റ്മാന്റെ  ‘ഇണയെ തേടി’യിലൂടെയാണ്.