suicide

കോവിഡ് കാലത്തെ ലോക്ഡോൺ പ്രതിസന്ധിയെത്തുടർന്ന് തിരുവനന്തപുരത്ത് ലൈറ്റ് ആന്‍റ്സ് സൗണ്ട്സ് കടയുടമ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം മുറിഞ്ഞപാലം സ്വദേശി നിർമ്മൽ ചന്ദ്രനാണ്  പുതിയതായി തുടങ്ങിയ കോഴിക്കടയിൽ ആത്മഹത്യ ചെയ്തത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

ഗൗരീശപട്ടം മായാ സൗണ്ട് നടത്തിയിരുന്ന 53-കാരനായ നിർമ്മൽ കല്ലമ്പലത്തെ കോഴിക്കടയിൽ തൂങ്ങി മരിക്കുകയായിരുന്നു. ലൈറ്റ് ആൻഡ് സൗണ്ട് മേഖല അടഞ്ഞുകിടന്നതിനെ തുടർന്നാണ് കോഴിക്കട തുടങ്ങിയത് . എന്നാൽ വേണ്ടത്ര വില്പന ഇല്ലാത്തതിനെ തുടർന്ന് അതും പ്രതിസന്ധിയിലായിരുന്നു .പത്തു ലക്ഷത്തിലേറെ രൂപയുടെ കടം ഉണ്ടായിരുന്നതായി സഹോദരൻ പറഞ്ഞു

സ്വന്തം വീട് ഇടിഞ്ഞുപൊളിഞ്ഞു കിടന്നു തുടർന്ന് സഹോദരനെ വീട്ടിലായിരുന്നു നിർമ്മൽ താമസിച്ചിരുന്നത്.ഭാര്യയും രണ്ട് മക്കളുമുണ്ട്. ലോക്ഡോൺ കാലത്ത് ഒരു സഹായവും കിട്ടാത്ത മേഖലയുടെ രക്തസാക്ഷിയാണ് നിർമ്മൽ എന്ന് ലൈറ്റ് ആൻഡ് സൗണ്ട് സംഘടനാ ഭാരവാഹികൾ പറഞ്ഞു തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയ മൃതദേഹം കോവിഡ് പരിശോധനയ്ക്കും പോസ്റ്റുമോർട്ടത്തിനുശേഷം വിട്ടുകൊടുക്കും. സർക്കാറിനോടുള്ള പ്രതിഷേധസൂചകമായി സഹായം കിട്ടും വരെ നിർമ്മലിന്‍റെ  മൃതദേഹവുമായി റോഡ് ഉപരോധിക്കാൻ ആണ് ലൈറ്റ് ആൻഡ് സൗണ്ട് ഉടമകളുടെ തീരുമാനം