private-bus

TAGS

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘൂകരിച്ചതോടെ നിയന്ത്രണങ്ങളോടെ  തുറന്ന് സംസ്ഥാനം. സ്വകാര്യബസുകള്‍ ഉള്‍പ്പെടെ പൊതുഗതാഗതം ആരംഭിച്ചു. ടിപിആര്‍ ഉയര്‍ന്നുനില്‍ക്കുന്ന പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണും ലോക്ഡൗണും തുടരുകയാണ്. ലോക്ഡൗണ്‍ ഇളവുകള്‍ നിലവില്‍ വന്നതോട നിരത്തുകളില്‍ തിരക്ക് വര്‍ധിച്ചു. വിഡിയോ റിപ്പോർട്ട് കാണാം. 

 

അര്‍ധരാത്രി തന്നെ ലോക്ഡൗണ്‍ ഇളവുകള്‍ നിലവില്‍ വന്നെങ്കിലും രാവിലെ കെഎസ്ആര്‍ടിസി ഉള്‍പ്പടെ എല്ലാമേഖലയിലേക്കും സര്‍വീസ് ആരംഭിച്ചതോടെ ജനജീവിതം സാധാരണനിലയിലേക്ക് നീങ്ങുകയാണ്. രാവിലെ തന്നെ ബസുകളില്‍ തൊഴില്‍മേഖലയിലേക്ക് എത്തിവര്‍ നിരവധിയാണ്. ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ സജീവമായി . ഭരണകേന്ദ്രമായി സെക്രട്ടേറിയറ്റിൽ  അന്‍പതു ശതമാനം ജീവനക്കാർ എത്തിതുടങ്ങി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കൊല്ലം, കണ്ണൂര്‍ കോര്‍പ്പറേഷനടക്കം ഭൂരിഭാഗം നഗരപ്രദേശങ്ങളും ടിപിആര്‍ 20ന് താഴെയായതിനാല്‍ ഭാഗിക നിയന്ത്രണങ്ങളേ ഒള്ളൂ. ഇളവുകള്‍ വന്ന പ്രദേശത്ത് നിരത്തുകളില്‍ നല്ല തിരക്കാണ്.  ആലപ്പുഴ നഗരത്തില്‍ മൊബൈല്‍ വില്പനശാലകളില്‍ ഉള്‍പ്പെടെ  തിരക്കുണ്ട്.   ഒരു മാസത്തിനിടെ  ഇന്ധനവിലയിലുണ്ടായ വര്‍ധനയുടെ ആശങ്ക ഡ്രൈവര്‍മാര്‍ പങ്കുവെച്ചു 

 

എറണാകുളത്ത് ട്രിപ്പിള്‍ ലോക്ഡൗണുള്ള ചിറ്റാറ്റുകര പഞ്ചായത്തിൽ മാത്രമാണ് കടുത്ത നിയന്ത്രണമുള്ളത്. ഇടുക്കി ജില്ലയില്‍ ഒരിടത്തും ട്രിപ്പള്‍ ലോക്ഡൗണില്ല.  കാസര്‍കോട് നിന്ന്  സംസ്ഥാന അതിര്‍ത്തിയായ തലപ്പാടി വരെ മാത്രമേ ബസുകള്‍ സര്‍വീസ് നടത്തുന്നൊള്ളൂ. സംസ്ഥാത്ത് എല്ലായിടത്തും ഹോട്ടലുകളില്‍ പാഴ്സലുകള്‍ക്ക് മാത്രമേ അനുവാദമുള്ളൂ.   ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രദേശങ്ങളില്‍ അവശ്യസാധനങ്ങളുടെ കടകള്‍ ഒഴികെ എല്ലാം അടഞ്ഞുകിടക്കുകയാണ്.എന്നാല്‍ ഇതുവഴി കടന്നുപോകുന്നതിന് തടസമില്ല. നാളെ കൂടുതല്‍ കടകള്‍ തുറക്കും. ശനിയാഴ്ചയും ഞായറാഴ്ചയും സമ്പൂര്‍ണ ലോക്ഡൗണാണ്.