venjaramoodu

തിരുവനന്തപുരം വെമ്പായം നിവാസികളുടെ പൊതുശ്മശാനം വേണമെന്ന ആവശ്യം യാഥാര്‍ഥ്യമാകുന്നു. പഞ്ചായത്തിന്‍റെ വികസന ഫണ്ടുപയോഗിച്ചാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്

ഒരു കോടി അറുപതു ലക്ഷം രൂപ ചെലവിട്ടാണ് പൊതുശ്മശാനം നിര്‍മിക്കുന്നത്. പഞ്ചായത്തിന്‍റെ വികസനഫണ്ടു പയോഗിച്ച് വെമ്പായം ചീരാണിക്കടവില്‍ 35 സെന്‍റ് സ്ഥലവും വാങ്ങി. തിരുവനന്തപുരം ശാന്തികവാടത്തിനു സമാനമായ സംവിധാനങ്ങളാണിവിടെയും ഒരുക്കുന്നത്. 

ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുന്‍പ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. വെമ്പായത്ത് ശ്മശാന നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ സമീപ പഞ്ചായത്തുകളായ പോത്തന്‍കോട്, നെല്ലനാട്, മാണിക്കല്‍,പനവൂര്‍ തുടങ്ങിയ പ്രദേശത്തെ ജനങ്ങള്‍ക്ക് ഉപകാരപ്പെടും