എറണാകുളം ജില്ലയില്‍ കോവിഡ് ചികിത്സയ്ക്ക് കൈത്താങ്ങായി സിങ്കപ്പൂരില്‍ നിന്ന് മൂന്ന് ഓക്സിജന്‍ ടാങ്കുകള്‍ കൊച്ചിയിലെത്തി.ജില്ലയിലെ ദ്രവീക്രത ഓക്സിജന്‍ സംഭരിക്കാനുള്ള പരിമിതികള്‍ക്ക് പരിഹാരമാകാന്‍ ടാങ്കുകള്‍ ഉപകരിക്കും. 

എറണാകുളം ജില്ലയിലെ കോവിഡ് ചികിത്സാ രംഗത്ത് മുതല്‍ക്കൂട്ടായാണ് 20 ടണ്‍ ശേഷിയുള്ള ഓക്സിജന്‍ ടാങ്കുകള്‍ കൊച്ചിയിലെത്തിയത്. മൂന്ന് ടാങ്കുകളാണ് നെടുമ്പാശേരി വിമാനതാവളത്തിലെത്തിയത്. ഇതില്‍ രണ്ടെണ്ണം എറണാകുളം ജില്ലയില്‍ ഉപയോഗിക്കും. എയര്‍ഫോര്‍സിന്റെ കാര്‍ഗോ വിമാനത്തിലാണ് ടാങ്കുകളെത്തിയത്.

ജില്ലയില്‍ ഓക്സിജന്‍ സംഭരണത്തില്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ഇവ സഹായകമാകും. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരം അദാനി ഗ്രൂപ്പാണ് ടാങ്കുകളെത്തിച്ചത്.