vatt

കൊല്ലത്ത് അടഞ്ഞ് കിടക്കുന്ന വീടുകളും ആളൊഴിഞ്ഞ പറമ്പുകളും വ്യാജ വാറ്റ് സംഘങ്ങള്‍ താവളമാക്കുന്നു. വീട്ടില്‍ ന്യൂജെന്‍ രീതിയില്‍ വാറ്റുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. പരിശോധന കര്‍ശനമാക്കാനാണ് എക്സൈസിന്റെയും പൊലീസിന്റെയും തീരുമാനം.

 

കുണ്ടറ പടപ്പക്കരയില്‍ വര്‍ഷങ്ങളായി ഒഴിഞ്ഞു കിടക്കുന്ന പറമ്പില്‍ നിന്നു എക്ൈസ് കണ്ടെത്തിയ കോടയാണ് ഒഴുക്കിക്കളയുന്നത്. ഇവിടെ നിന്നു മാത്രം അയിരത്തിപത്ത് ലിറ്റര്‍ കോട കണ്ടെത്തി. പരിശോധനയില്‍ അമോണിയത്തിന്റെ അളവ് വളരെ കൂടുതലായിരുന്നു. വീര്യം കൂടാന്‍ വേണ്ടി ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് എക്സൈസ് മുന്നറിയിപ്പ് നല്‍കുന്നു.

 

വീടുകള്‍ കേന്ദ്രീകരിച്ച് ഇതേ പോലെ വന്‍തോതില്‍ വാറ്റുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. കരുനാഗപ്പള്ളി തൊടിയൂരിലുള്ള നൂറുദ്ദീന്റെ വീട്ടില്‍ നിന്നു 750 ലിറ്റര്‍ കോടയും എഴുപത്തിയഞ്ചു ലിറ്റര്‍ ചാരായവും പിടികൂടി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതുമുതല്‍ ഇതുവരെ ഇരുന്നൂറോളം അബ്കാരി കേസുകളാണ് ജില്ലയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത്. നൂറിലധികം പേര്‍ അറസ്റ്റിലായി. ഒരു ലിറ്റര്‍ വാറ്റിനു ആയിരത്തി അഞ്ഞൂറ് രൂപ മുതല്‍ മൂവായിരം വരെയാണ് വില ഈടാക്കുന്നത്.