farmers-agri-budget

തോട്ടം മേഖലയുടെ പുനരുജ്ജീവനത്തിനായി നാണ്യവിളകള്‍ക്കൊപ്പം പഴവര്‍ഗങ്ങളും കൃഷി ചെയ്യാനുള്ള നിര്‍ദേശവുമായി ബജറ്റ്. ദീര്‍ഘകാലമായി ഉയര്‍ന്നിരുന്ന ഈ ആവശ്യം നടപ്പാക്കാന്‍ ആറ് മാസത്തിനുള്ളില്‍ നയം രൂപീകരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ 2,000 കോടി രൂപ കേരള ബാങ്ക് വഴി ലഭ്യമാക്കും. വിഡിയോ സ്റ്റോറി കാണാം. 

 

കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്കരണത്തിനും വിപണനത്തിനും ഊന്നല്‍ നല്‍കുന്നതാണ് ബജറ്റ്. കേരള ബാങ്ക് വഴി  സംരംഭകര്‍ക്ക് 2,000 കോടി രൂപയുടെ വായ്പ ലഭ്യമാക്കുമെന്ന് ബജറ്റില്‍ ധനമന്ത്രി വ്യക്തമാക്കി. കാര്‍ഷിക സേവന വ്യവസായ മേഖലകളില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് 1,600 കോടിയുടെ വായ്പ ലഭ്യമാക്കും. കൃഷി ഭവനുകളെ സ്മാര്‍ട്ട് ആക്കാന്‍ നടപടിയെടുക്കും. ഇതിന് ആദ്യ ഘട്ടമെന്ന നിലയില്‍ 10 കോടി രൂപ വകയിരുത്തി

 

റബര്‍ സബ്സിഡി കൊടുത്തു തീര്‍ക്കാന്‍ 50 കോടി നല്‍കും. കാര്‍ഷികോല്‍പ്പന്നങ്ങളുടെ ശേഖരണത്തിനും സംഭരണത്തിനും  അഞ്ച് അഗ്രോ പാര്‍ക്കുകള്‍ സ്ഥാപിക്കും. പാല്‍ മൂല്യ വര്‍ധന ഉല്‍പ്പന്നങ്ങള്‍ക്കായി ഫാക്ടറി സ്ഥാപിക്കും.തോട്ടം മേഖലയുടെ വികസനത്തിന് 2 കോടി രൂപ വകയിരുത്തി. വിഷരഹിത പച്ചക്കറികള്‍ കുടുംബശ്രീ വഴി ശേഖരിച്ച് വിതരണം ചെയ്യുമെന്നും ബജറ്റില്‍ പറയുന്നു