ലോക്ഡൗണിന്റെ അച്ചടക്കം പാലിക്കുന്നവര്‍ ഏറെയാണെങ്കിലും കുറച്ച് ബോധവല്‍ക്കരണമൊക്കെ ഇപ്പോഴും ആവശ്യമാണ്. കോവിഡ് കാലത്ത് വീട്ടിലിരിക്കണമെന്ന് പാരഡി ഗാനങ്ങളിലൂടെ ആവശ്യപ്പെടുകയാണ് പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി കിഴിയേടത്ത് രാധാകൃഷ്ണന്‍. പഴയ ചലച്ചിത്രഗാനങ്ങളുടെ പാരഡി തയ്യാറാക്കി സമൂഹമാധ്യമങ്ങളിലേക്ക് പകര്‍ന്നതൊക്കെ ഇപ്പോള്‍ ഹിറ്റാണ്. ലോക്ഡൗണില്‍ തയ്യല്‍കട തുറക്കാനാകാതെ വീട്ടിലിരുന്നപ്പോഴാണ് രാധാകൃഷ്ണന്‍ പാരഡി ഗാനങ്ങള്‍ തയ്യാറാക്കിയത്.