കോട്ടയം റെയിൽവേ സ്റ്റേഷന്റെ നവീകരണ ജോലികൾ അന്തിമഘട്ടത്തിലേക്ക് കടന്നു. പാതയിരട്ടിപ്പിക്കലും രണ്ടാം കവാടത്തിന്റെ നിർമാണവും ഈ വർഷം പൂർത്തിയാക്കും. അത്യാധുനിക സൗകര്യങ്ങളോടെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. നാഗമ്പടം ഭാഗത്ത് രണ്ടാം കവാടത്തിന്റെ നിർമാണമാണ് പുരോഗമിക്കുന്നത്. ടിക്കറ്റ് കൗണ്ടർ, പാർക്കിങ് സൗകര്യം, പ്രായമായവർക്കും അംഗപരിമിതർക്കും ലിഫ്റ്റ് തുടങ്ങി സൗകര്യങ്ങളും ഇതോടൊപ്പം സജ്ജമാകും. ഇതോടൊപ്പം കൂടുതൽ പ്ലാറ്റ്ഫോമുകളും സ്റ്റേഷനിൽ നിർമിക്കും. 20 കോടി രൂപയാണ് നവീകരണത്തിനായി വിനിയോഗിക്കുന്നത്. വിഡിയോ സ്റ്റോറി കാണാം.
എറണാകുളം മുതൽ കായംകുളം വരെയുള്ള പാത ഇരട്ടിപ്പിക്കൽ ജോലികൾ ഡിസംബറിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഏറ്റുമാനൂർ മുതൽ ചിങ്ങവനം വരെയുള്ള നിർമാണമാണ് പുരോഗമിക്കുന്നത്. മീനച്ചിലാറിനും കൊടൂരാറിനും കുറുകെയുള്ള പാലങ്ങളുടെ നിർമ്മാണവും ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.