asha-workers-salary

കോവിഡ് രോഗം പിടിമുറുക്കിയ സാഹചര്യത്തില്‍ ആശ പ്രവര്‍ത്തകരുടെ സമ്മര്‍ദവും ഏറെയാണ്. ആവശ്യമായ മെഡിക്കല്‍ കിറ്റുകള്‍ വിതരണം ചെയ്യാത്തതും ശമ്പളവിതരണം മുടങ്ങുന്നതും ആശ പ്രവര്‍ത്തകരുടെ ദുരവസ്ഥയുടെ ആക്കം കൂട്ടുന്നു. കോവിഡ് മുന്‍നിരപോരാളികളായ ആശ പ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ തിരക്കേറെയാണ്. പരാതികളൊന്നും പറയാതെയായിരുന്നു ഇത്രയും കാലം പ്രവര്‍ത്തിച്ചത്. എന്നാല്‍ കോവിഡ് വ്യാപനം കൂടിയതോടെ മാനസിക സമ്മര്‍ദ്ദമേറി. വിഡിയോ റിപ്പോർട്ട് കാണാം. 

 

സര്‍ക്കാര്‍ അനുവദിച്ച കോവിഡ് പ്രതിരോധ കിറ്റുകള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വഴി ഇപ്പോള്‍ വിതരണം നടക്കുന്നില്ലെന്ന പരാതിയും ആശ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നുണ്ട്. ധരിക്കുന്ന മാസ്കും ഗ്ലൗസുമെല്ലാം ചില സന്നദ്ധ സംഘടനകളുടെ സഹായം വഴി ലഭിച്ചവയാണ്. കോവിഡ് രോഗികളുമായും സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുമായും അടുത്തിടപഴകണ്ട സാഹചര്യമുള്ളതിനാല്‍ പ്രതിരോധ കിറ്റുകള്‍ ലഭിക്കാത്തത് രോഗ ഭീഷണി ഉയര്‍ത്തുന്നുവെന്നും ഇവര്‍ പരാതിപ്പെടുന്നു.

 

കോവിഡിനെതിരെയുള്ള യുദ്ധം ജയിക്കാന്‍ മുന്‍നിരയില്‍ നില്‍ക്കുന്നവരാണ് ആശ വര്‍ക്കര്‍മാര്‍.  എത്രയും വേഗം പരാതികള്‍ പരിഹരിക്കണമെന്ന ഇവരുടെ ആവശ്യം.