rahim-shaji-post

ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ സൈബർ ഇടങ്ങൾ വഴിയുള്ള എൽഡിഎഫിന്റെ പ്രചാരണം ശക്തമായിരുന്നു. പാർട്ടി പ്രതിരോധത്തിൽ ആകുമ്പോഴെല്ലാം ന്യായീകരണങ്ങളും പ്രതിപക്ഷത്തിന്റെ ചരിത്രവും കുത്തിപ്പൊക്കി പ്രതിരോധം തീർക്കുന്ന ഒട്ടേറെ പേജുകളും സജീവമാണ്. ഇക്കൂട്ടത്തിൽ ഏറെ ശ്രദ്ധ നേടിയ പേജാണ് പോരാളി ഷാജി. സിപിഎമ്മിനെ അനുകൂലിച്ച് എക്കാലത്തും നിന്നിരുന്ന പേജിൽ ഡിവൈഎഫ്ഐ നേതാവ് എ.എ റഹീമിന്റെ പേരെടുത്ത് പറഞ്ഞ് ഇപ്പോൾ വിമർശനക്കുറിപ്പ് എത്തിയിരിക്കുകയാണ്. ചർച്ചയായതോടെ പോസ്റ്റ് പിന്നാലെ അപ്രത്യക്ഷമായി. 

പേരാളി ഷാജി എന്ന പേജിനെ പരസ്യമായി റഹീം തള്ളി പറഞ്ഞതാണ് അണിയറക്കാരെ ചൊടിപ്പിച്ചതെന്നാണ് വാദം. പോരാളി ഷാജി മുഖമില്ലാത്തവരുടെ നിഗൂഢമായ അജ്‍ഞാത സംഘമാണെന്ന് റഹീം പറഞ്ഞിരുന്നു. ഇതിന് പേജിലെത്തിയ മറുപടി ഇങ്ങനെ. ‘വല്ലാതെ അഹങ്കരിക്കരുത് റഹിമേ.. പാർട്ടിക്ക് വേണ്ടി എന്നും ഓശാന പാടാൻ ലക്ഷങ്ങൾ കൊടുത്ത് സോഷ്യൽ മീഡിയയിൽ നിർത്തിയേക്കുന്നവരിൽ ഞാനില്ല..ഞാനെന്നല്ല ഇവിടത്തെ ലക്ഷക്കണക്കിന് സാധാരണ അനുഭാവികളുമില്ല..’ പോരാളി ഷാജി ഓർമിപ്പിക്കുന്നു. ഇന്നലെ ശൈലജ ടീച്ചറെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് പേജിലെത്തിയ ഒറ്റ വരി പോസ്റ്റാണ് അഭിപ്രായവ്യത്യാസങ്ങൾക്ക് കാരണം. ‘നിങ്ങളെ പിന്തുണയ്ക്കുന്നവർ നിങ്ങളെ ഒന്ന് വിമർശിച്ചാൽ അപ്പോഴേക്കും ക്രിമിനൽ സംഘം ആവുമോ.. പാർട്ടി ദ്രോഹികൾ ആവുമോ. എനിക്ക് റഹിമിന്റെ ഒരു ഗുഡ് സർട്ടിഫിക്കറ്റും വേണ്ട.. പാർട്ടിയുടെ ശമ്പളവും വെണ്ട..പറയാനുള്ളത് പറയും..’ കുറിപ്പിൽ വ്യക്തമാക്കുന്നു. 

പോരാളി ഷാജി പേജിൽ വന്ന കുറിപ്പ് വായിക്കാം: 

വല്ലാതെ അഹങ്കരിക്കരുത് റഹിമേ..പാർട്ടിക്ക് വേണ്ടി എന്നും ഓശാന പാടാൻ ലക്ഷങ്ങൾ കൊടുത്ത് സോഷ്യൽ മീഡിയയിൽ നിർത്തിയേക്കുന്നവരിൽ ഞാനില്ല..ഞാനെന്നല്ല ഇവിടത്തെ ലക്ഷക്കണക്കിന് സാധാരണ അനുഭാവികളുമില്ല..ഇടത് മുന്നണി ഇപ്രാവശ്യം മഹത്തായ വിജയം നേടിയിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ മുഖമില്ലാത്ത,, അറിയപ്പെടാൻ താത്പര്യമില്ലാത്ത,പാർട്ടി ആഞ്ജക്കായി കാത്ത് നിൽക്കാതെ സ്വന്തം സമയവും ജോലിയും മിനക്കെട്ട് ആശയങ്ങളും വികസന വാർത്തകളും പ്രചരിപ്പിക്കുന്ന,, പാർട്ടി പറയുന്നതിന് മുൻപേ ശത്രുക്കൾക്ക് മുൻപിൽ പ്രതിരോധം തീർക്കുന്ന പതിനായിരക്കണക്കിന് മനുഷ്യരുടെ അധ്വാനമുണ്ട്..അവരാണ് ഈ വിജയത്തിന് പിന്നിൽ..

അല്ലാതെ മാസ ശമ്പളം വാങ്ങി കമ്പ്യൂട്ടറിൽ മാസത്തിൽ പത്ത് കളർ പോസ്റ്റുമിട്ട് നടക്കുന്ന നിങ്ങടെ സ്വന്തം കോണാണ്ടർമാരല്ല.. ഞാൻ വെല്ലുവിളിക്കുകയാണ് റഹിമേ..പാർട്ടി പണം ചിലവാക്കി നില നിർത്തുന്ന ഓഫിഷ്യൽ പേജുകളെക്കാളും കോടികൾ ചിലവിട്ട് വിവിധ ഓൺലൈൻ പ്ലാറ്റുഫോമുകളിൽ നടത്തിയ പ്രചാരങ്ങളെക്കാളും നൂറിരട്ടി ഗുണം ഈ പേജിൽ നിന്നും കിട്ടിയിട്ടുണ്ട്.. വികസനവും നന്മയും പറഞ് ആയിരം ഇരട്ടി പോസ്റ്റുകൾ ഈ പേജിലൂടെ മലയാളികൾ ഉള്ളിടത്തെല്ലാം എത്തിയിട്ടുണ്ട്.. കോടാനുകോടി ചിലവിട്ട് ന് നിങ്ങൾ നടത്തിയ ഓൺലൈൻ ഗുസ്തികളെക്കാൾ ആയിരം ഇരട്ടി പേരിലേക്ക് ഇടത് പക്ഷം ചെയ്ത കാര്യങ്ങൾ എയർ ചെയ്യാൻ ഈ പേജിന് കഴിഞ്ഞിട്ടുണ്ട്..അതും നിങ്ങളിൽ നിന്ന് ഒരു പത്ത് പൈസ പോലും ഓശാരം വാങ്ങാതെ... Ok...

  റഹിമിന് അത് ഏത് അളവ് കോൽ വെച്ച് വേണമെങ്കിലും പരിശോധിക്കാം.. പിന്നെ വിമർശനം...തെറ്റ് കണ്ടാൽ വിമർശനം വരും റഹിമേ.. എന്റേത് ഉൾപ്പെടെ ഇവിടെയുള്ള ലക്ഷകണക്കിന് പ്രൊഫൈളുകൾ അനുഭാവികളുടേതാണ്.. അവരും ഞാനും നിങ്ങളിൽ നിന്ന് പത്തു പൈസ പോലും കൈപ്പറ്റിയിട്ടില്ല.. ഉണ്ടോ..??

അത് കൊണ്ട് വിയോജിപ്പുകൾ തീർച്ചയായും പറയും.. വിയോജിപ്പുകൾ ഇല്ലാതെ എല്ലാ ഏമാന്മാരും 'സ.. സ.. സ' മൂളി രണ്ട് സ്റ്റേറ്റിലെ ഇടത് പക്ഷത്തിന്റെ പതിനാറടിയന്തിരം നടത്തിയിട്ടുണ്ടല്ലോ. അത്രയും കിട്ടിയത് പോരെ..നിങ്ങളെ പിന്തുണയ്ക്കുന്നവർ നിങ്ങളെ ഒന്ന് വിമർശിച്ചാൽ അപ്പോഴേക്കും ക്രിമിനൽ സംഘം ആവുമോ.. പാർട്ടി ദ്രോഹികൾ ആവുമോ. എനിക്ക് റഹിമിന്റെ ഒരു ഗുഡ് സർട്ടിഫിക്കറ്റും വേണ്ട.. പാർട്ടിയുടെ ശമ്പളവും വെണ്ട..പറയാനുള്ളത് പറയും..നന്മകൾ പ്രചരിപ്പിക്കുകയും ചെയ്യും.. അപ്പൊ ശരി by..