സിപിഎമ്മിലെ സൗമ്യ മുഖങ്ങളിലൊന്നാണ് കെ.എന്‍.ബാലഗോപാല്‍. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തങ്ങള്‍ എല്ലാം ഭംഗിയായി നിറവേറ്റുന്നതിനുള്ള അംഗീകാരം കൂടിയാണ് ആദ്യ വിജയത്തില്‍ തന്നെ ലഭിച്ച മന്ത്രിസ്ഥാനം.
പുനലൂർ എസ്. എൻ കോളജ് യൂണിയൻ മാഗസിൻ എഡിറ്ററില്‍ നിന്ന് കേരളത്തിന്റെ മന്ത്രിപദവിലേക്ക് കെ എന്‍ ബാലഗോപാലാല്‍ എത്തുന്നത് നാലു പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയജീവിതത്തിലൂടെയാണ്. കേരളത്തിന്റെ വടക്കേ അറ്റം മുതൽ തിരുവനന്തപുരം വരെയുള്ള ആദ്യ വിദ്യാർഥി കാല്‍നടജാഥയുടെ ക്യാപ്റ്റനായത് ബാലഗോപാലിലെ രാഷ്ട്രീക്കാരനെ മിനുക്കിയെടുത്തു.
പൊതുമേഖലാ ബാങ്കില്‍ ലഭിച്ച ജോലി ഉപേക്ഷിച്ചാണ് എം.കോം, എൽ എൽ എമ്മുകാരനായ ബാലഗോപാല്‍ രാഷ്ട്രീയത്തില്‍ സജീവമായത്. എസ്.എഫ്.ഐയുടെ ദേശീയ,സംസ്ഥാന പ്രസിഡന്‍് സെക്രട്ടറി പദവികളിലും ഡിവൈഎഫ് ഐ അഖ്യലേന്ത്യ പ്രസിഡന്‍് പദവിയിലും ശോഭിച്ച ബാലഗോപാല്‍ 1998 ല്‍ സിപി എം സംസ്ഥാന കമ്മിറ്റി അംഗമായി. വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പൊളിറ്റിക്കല്‍ സെക്രട്ടറി. വിഭാഗീയത ശക്തമായിരുന്ന അക്കാലത്ത് വിഎസിനും പാര്‍ട്ടിക്കുമിടയിലെ പാലമായിരുന്നു കെ.എന്‍.ബാലഗോപാല്‍. 2010 ല്‍ രാജ്യസഭയിലെത്തി ബാലഗോപാലിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസ പിടിച്ചുപറ്റി. ചരക്കുസേവന നികുതി ബിൽ പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ ബാലഗോപാൽ ഉയര്‍ത്തി വിയോജിപ്പ് ശരിയാണെന്ന് സിപിഎം തന്നെ പിന്നീട് സമ്മതിച്ചു. നവോദയ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുടെ ആഹരത്തിനുള്ള തുക വര്‍ധിപ്പിച്ചതും വിമാനത്താവളങ്ങളിലെ അനധികൃത യൂസര്‍ ഫീ നിര്‍ത്തലാക്കിയതുമൊക്കെ ഉപരിസഭയില്‍ ബാലഗോപാല്‍ നടത്തിയ ഇടപെടലിന്റെ കൂടി ഫലമാണ്. കൊല്ലം ജില്ലാ സെക്രട്ടറിയായിരിക്കെ ആരംഭിച്ച മഴക്കൊയ്ത്തും വീട്ടുമുറ്റത്തെ പച്ചക്കറി കൃഷിയുമൊക്കെ മാതൃക പദ്ധതിയായി കണ്ട് സിപിഎം സംസ്ഥാനമൊട്ടാകെ നടപ്പിലാക്കി. പാര്‍ട്ടിയുടെ സൗമ്യ മുഖമാണെങ്കിലും സംഘടയ്ക്കുള്ളില്‍ കണിശതയും കാര്‍ക്കശ്യവുമുള്ള കേഡറാണ് കെ.എന്‍.ബാലഗോപാല്‍.